ഹലോ മിസ്റ്റര്‍ എതിര്‍കക്ഷി
പ്രണയപ്പിണക്കം എന്തായി
കാത്തു കാത്തു നാളായി
പതിനെട്ടു വയസ്സായി
(ഹലോ)
നായകാ ഞാനിതാ
സ്വയംവര വധുവായി
നിന്നിളം മാറില്‍ ഞാന്‍
മിന്നല്‍പ്പിണരായി
എന്നില്‍ നീയായി നിന്നില്‍ ഞാനായി
മധുവിധു ആകാറായ്
(ഹലോ )
കണ്ണാ നീ പിരിഞ്ഞാല്‍
രാഗപ്പൂ കൊഴിഞ്ഞാല്‍
എന്നില്നിന്നുയിര്‍ പോയ്പ്പോകുമേ
നീയെന്നെ മറന്നാല്‍
ഈ സ്വപ്നം തകര്‍ന്നാല്‍
ഞാനെന്റെ ജീവന്‍ വെടിഞ്ഞീടുമേ
പ്രായങ്ങള്‍ സന്ധിച്ചാല്‍
ബന്ധങ്ങള്‍ ഉണ്ടാകും
ഹൃദയങ്ങള്‍ സന്ധിച്ചാല്‍
അനുരാഗം എന്നാളും
കനവു വിടര്‍ന്നാല്‍
കവിതകളുണ്ടാകും
(ഹലോ)
മണ്ണെ വേര്‍കള്‍ പിരിഞ്ഞാലും
വിണ്ണെ നീല്മ പിരിഞ്ഞാലും
കണ്ണേ മണികള്‍ പിരിഞ്ഞാലും
നിന്നെ ഞാന്‍ പിരിയില്ല
ഗന്ധം മലരെ മറന്നാലും
ചന്തം ഗാഥയെ പിരിഞ്ഞാലും
താളം ശ്രുതിയെ പിരിഞ്ഞാലും
നിന്നെ ഞാന്‍ പിരിയില്ലാ
നിന്നോട് വാഴാനായ്
ഇമ്മണ്ണില്‍ പിറന്നു
നിന്നോട് ചേരാനായ്
വിധി തീര്‍ത്തു സര്‍വ്വേശന്‍
നിന്നെക്കണ്ട നാളെന്‍ പൊന്‍ നാള്
(ഹലോ )