ഹാ സുന്ദരാംഗീ പ്രിയദര്‍ശിനീ
സ്നേഹമായി നീ എന്‍
അരികില്‍ വരികയില്ലേ
വെള്ളമന്ദാരപ്പൂവായി നിന്നെ
കൊതിച്ചുപോയ് ഞാന്‍ ഒരു നിമിഷം
മറന്നിടാന്‍ മാനസത്തോടെ
പലവുരു ഞാന്‍ പറഞ്ഞു നോക്കി
ഹാ സുന്ദരാംഗീ പ്രിയദര്‍ശിനീ
സ്നേഹമായി നീ എന്‍
അരികില്‍ വരികയില്ലേ
മരിച്ചിടും എന്‍ ദേഹമെന്നാലും
തുടിച്ചിടും മനം നിനക്കായ് എന്നും
കാലമാം ഈ വീഥിയില്‍ നിന്റെ
കാലടിയൊച്ച ഞാന്‍ കാത്തിരിക്കും
ഹാ സുന്ദരാംഗീ പ്രിയദര്‍ശിനീ
സ്നേഹമായി നീ എന്‍
അരികില്‍ വരികയില്ലേ