Guruvaayoorappan

ഗുരുവായൂരപ്പൻ
Work
Year
Language

ഗുരുവായൂരപ്പന്‍
ഗുരുവായൂരപ്പന്‍ ‍തന്ന നിധിക്കല്ലോ
പിറന്നാള്‍ പൂക്കള്‍
അരുമ ചൊടിയില്‍ പുഞ്ചിരിയാടും
തിരുനാള്‍‍ പൂക്കള്‍‍
വിളിച്ചാല്‍ മിണ്ടാത്തൊരു ബിംബം
അതിനെന്തിനലങ്കാരം
അതിനെന്തിനു തേവാരം (ഗുരുവായൂരപ്പന്‍‍)

സ്വര്‍ഗ്ഗത്തിന്‍റെ സുവര്‍ണ്ണപ്പടവിലെ
സ്വപ്ന കതിരല്ലേ
വിശ്വപ്രകൃതി വിളിച്ചിട്ടെത്തിയ
വിസ്മയമല്ലേ നീ
തുറന്നൂ വിണ്ണിന്‍ ഗോപുരം
തെന്നല്‍ വീശീ ചാമരം
കൈകള്‍‍ നീട്ടി ഭൂതലം
ഋതുക്കള്‍‍ നല്‍കീ സ്വാഗതം
മനുഷ്യന്‍ മാത്രം
നിന്നരികില്‍ എത്തുമ്പോള്‍
മനസ്സിനെന്തിനീ പൊയ്മുഖം (ഗുരുവായൂരപ്പന്‍)

ജനിച്ച ദിവസത്തിന്‍
മടിയില്‍ ഇരിക്കുമെന്‍ പൊന്‍ അഴകേ(2)
നിനക്കിതാ പുഷ്പ മകുടങ്ങള്‍
ഇന്നു നിനക്കിതാ ഭാഗ്യതിലകങ്ങള്‍
പൊന്‍ അഴകേ

എനിക്കായ് പകരം നല്‍കുമോ
നെഞ്ചിന്‍ പനിനീര്‍പ്പൊയ്കയില്‍
പാതി വിടരും മൊട്ടുകള്‍
നിന്‍റെ ചുടു തേന്‍ ഉമ്മകള്‍
അകത്തെ കതിര്‍മിഴികള്‍
തുറന്നു നോക്കൂ നീ
അവിടെ അല്ലയോ സൌന്ദര്യം (ഗുരുവായൂരപ്പന്‍)

guruvāyūrappan
guruvāyūrappan danna nidhikkallo
piṟannāḽ pūkkaḽ
aruma sŏḍiyil puñjiriyāḍuṁ
tirunāḽ pūkkaḽ
viḽiccāl miṇḍāttŏru biṁbaṁ
adinĕndinalaṅgāraṁ
adinĕndinu tevāraṁ (guruvāyūrappan)

svarggattinṟĕ suvarṇṇappaḍavilĕ
svapna kadiralle
viśvaprakṛti viḽicciṭṭĕttiya
vismayamalle nī
tuṟannū viṇṇin goburaṁ
tĕnnal vīśī sāmaraṁ
kaigaḽ nīṭṭi bhūdalaṁ
ṛtukkaḽ nalgī svāgadaṁ
manuṣyan mātraṁ
ninnarigil ĕttumboḽ
manassinĕndinī pŏymukhaṁ (guruvāyūrappan)

janicca divasattin
maḍiyil irikkumĕn pŏn aḻage(2)
ninakkidā puṣpa maguḍaṅṅaḽ
innu ninakkidā bhāgyadilagaṅṅaḽ
pŏn aḻage

ĕnikkāy pagaraṁ nalgumo
nĕñjin paninīrppŏygayil
pādi viḍaruṁ mŏṭṭugaḽ
ninṟĕ suḍu ten ummagaḽ
agattĕ kadirmiḻigaḽ
tuṟannu nokkū nī
aviḍĕ allayo saൌndaryaṁ (guruvāyūrappan)