ആവണിപ്പാടമാകവെ നിലാവു പെയ്ത രാവുപോയ്
കാതരസ്നേഹഗീതികള് രാപ്പാടി വീണ്ടും പാടിയോ
ശിലകള്ക്കിടയില്നിന്നു നീര്ച്ചോലയൊന്നുണര്ന്നുവോ
തരളമധുരമോര്മ്മകള് താണുയര്ന്നുപാറിയോ
(ആവണിപ്പാടമാകവേ)
മോഹിക്കും കണ്ണിനു കണിമലരും
ദാഹിക്കും ചുണ്ടിനു മധുകണവും
നേദിച്ചു നില്ക്കുമീ മൂക-
സ്നേഹത്തിന് നൊമ്പരമാറിയോ
ജീവനിലേതോ ദാഹമുണര്ന്നോ
ശ്രാവണമംഗലഗീതങ്ങള് പാടാന്‍
(ആവണിപ്പാടമാകവേ)
മൂടല്‍മഞ്ഞിന്റെ മുഖപടവും
ചൂടിയൊരോമല്പ്പുലരിയിതാ
തൂവല്‍ കുടഞ്ഞുവോ ചാരെ
ജാലകപ്പക്ഷികള് പാടിയോ
വാതില്‍ തുറക്കൂ വാസരകന്യേ
സ്നേഹിച്ചുതീരാത്തൊരാത്മാവു പാടി
(ആവണിപ്പാടമാകവേ)