വിളിച്ചതെന്തിന്നു വീണ്ടും വെറുതേ
വിളിച്ചതെന്തിന്നു വീണ്ടും (2)
നേര്‍ത്തൊരു പാട്ടിന്റെ നൊമ്പരം കൊണ്ടെന്നേ
വിളിച്ചതെന്തിന്നു വീണ്ടും
വെറുതെ നീ വെറുതെ (2)
വിളിച്ചതെന്തിന്നു വീണ്ടും വെറുതേ
വിളിച്ചതെന്തിന്നു വീണ്ടും
ആകാശം കാണാതെ നീ ഉള്ളില്‍ സൂക്ഷിക്കും
ആശതന്‍ മയില്‍പ്പീലി പോലേ
ഈറനണിഞ്ഞ കിനാവുകള്‍ക്കുള്ളിലെ
ഇത്തിരി സ്നേഹത്തിന് കവിത പോലേ (2)
വിരഞ്ഞതെന്തിനു വീണ്ടും നെഞ്ചില്‍
അലിഞ്ഞതെന്തിനു വീണ്ടും
(വിളിച്ചതെന്തിന്നു വീണ്ടും)
അജ്ഞാതമാമൊരു തീരത്തു നിന്നോ
ആഴിതന്‍ മറുകരനിന്നോ
ജന്മങ്ങള്‍ക്കപ്പുറം പെയ്തൊരു മഴയുടെ
മര്മ്മരം കേള്‍ക്കുമീ മനസ്സില്‍ നിന്നോ (2)
മറഞ്ഞതെന്തിനു വീണ്ടും എങ്ങോ
പറന്നതെന്തിനു വീണ്ടും
(വിളിച്ചതെന്തിന്നു വീണ്ടും)