പൊന്നമ്പിളി കാത്തുനില്ക്കും കുന്നിന്‍ചരിവില്‍
കാതില്‍ കുളിര് പെയ്തതാരോ കാണാക്കുയിലോ
പാടുന്നെന്‍ കിനാവിന് കിളിപ്പൈതല്‍
പ്രിയമാനസാ വരില്ലേ നീ
(പൊന്നമ്പിളി)
കാതോര്ത്തുനിന്നിവള് കളിചൊല്ലി വന്നില്ലേ നീ
കൈനീട്ടി വന്നിവള്‍ നിഴലായി മാഞ്ഞൂ നീ
യാമിനിതന് മാനസമോ രാക്കിളിയോ പാടി
കാത്തിരിക്കും ഒരു ഗോപീഹൃദയമോ
കുളുര്മുല്ലകള് പൂത്തു നിലാവായ്
മലര്ശയ്യയൊരുങ്ങുകയായി
(പൊന്നമ്പിളി)
പാടുന്നെന്‍ പ്രാണനില്‍ പ്രണയാര്ദ്രനായ് നീയിന്നും
വന്നാലും ഞാനൊരു വനവേണുവായ് നില്പ്പൂ
നീയുണരാന്‍ വൈകുമൊരു നാലുമണിപ്പൂവോ
കാട്ടുപൂവിന് മണമറിയാ മധുപനോ
കുളിരാതിരരാവിനു മോഹം
ഇളംചൂടിലലിഞ്ഞു മയങ്ങാന്‍
(പൊന്നമ്പിളി)