Gogulattil pandu

ഗോകുലത്തില്‍ പണ്ടു
Year
Language

ഗോകുലത്തില്‍ പണ്ടു്പണ്ടു്
ഗോപബാലന്‍ കാട്ടിയൊരു
കുസൃതികള്‍ ചൊല്ലൂ സഖി
അതു കേള്‍ക്കാന്‍ ആനന്ദമല്ലോ സഖി

വെണ്ണനെയു് കവര്‍ന്നതും
മണ്ണുവാരി തിന്നതും
അമ്മയെ മയക്കീടുവാന്‍
വാ പൊളിച്ചു നിന്നതും

പരിചൊടു ചൊല്ലു സഖി
അതു കേള്‍ക്കാന്‍ ബഹുരസമല്ലോ സഖി

ഓമനിച്ചുവന്നെടുത്ത പൂതനയെ കൊന്നതും
ഓടിച്ചെന്നു ഗോപികള്‍ തന്‍ ആടകള്‍ കവര്‍ന്നതും
കാളിന്ദിയില്‍ ചെന്നതും കാളിയനെവെന്നതും
കാടുതോറും കാലികളെ മേച്ചുനടന്നതും

കഥകള്‍ ചൊല്ലു സഖി
അതു കേള്‍ക്കാന്‍ കൗതുകമല്ലോ സഖി

ഓടക്കുഴലൊച്ച കേട്ടു ഗാപികമാര്‍ വന്നതും
പാടിനൃത്തമാടി രാസകേളികള്‍ തുടര്‍ന്നതും
രാധയരികില്‍ നിന്നതും
കാതിലെന്തോ ചൊന്നതും
കണ്ടുനിന്ന കാമിനിമാര്‍ നാണിച്ചകന്നതും

സരസമായു് ചൊല്ലൂ സഖി
അതു കേള്‍ക്കാന്‍ സന്തോഷമല്ലോ സഖി

gogulattil paṇḍu്paṇḍu്
gobabālan kāṭṭiyŏru
kusṛtigaḽ sŏllū sakhi
adu keḽkkān ānandamallo sakhi

vĕṇṇanĕyu് kavarnnaduṁ
maṇṇuvāri tinnaduṁ
ammayĕ mayakkīḍuvān
vā pŏḽiccu ninnaduṁ

parisŏḍu sŏllu sakhi
adu keḽkkān bahurasamallo sakhi

omaniccuvannĕḍutta pūdanayĕ kŏnnaduṁ
oḍiccĕnnu gobigaḽ tan āḍagaḽ kavarnnaduṁ
kāḽindiyil sĕnnaduṁ kāḽiyanĕvĕnnaduṁ
kāḍudoṟuṁ kāligaḽĕ meccunaḍannaduṁ

kathagaḽ sŏllu sakhi
adu keḽkkān kaudugamallo sakhi

oḍakkuḻalŏcca keṭṭu gābigamār vannaduṁ
pāḍinṛttamāḍi rāsageḽigaḽ tuḍarnnaduṁ
rādhayarigil ninnaduṁ
kādilĕndo sŏnnaduṁ
kaṇḍuninna kāminimār nāṇiccagannaduṁ

sarasamāyu് sŏllū sakhi
adu keḽkkān sandoṣamallo sakhi