Gogulabaalaa

ഗോകുലപാലാ
Work
Year
Language

ഗോകുലപാലാ ഗോപകുമാരാ
ഗുരുവായൂരപ്പാ
വാകച്ചാര്‍ത്തും തിരുവുടലഴകും
കാണാറാകേണം കൃഷ്ണാ
കാണാറാകേണം (ഗോകുലപാലാ)

തിരുമുല്‍ക്കാഴ്ച്ചയായ് നടയ്ക്കുവെച്ചീടുവാന്‍
ഒരുപിടി അവലില്ലാ ആ..
തിരുമുല്‍ക്കാഴ്ച്ചയായ് നടയ്ക്കുവെച്ചീടുവാന്‍
ഒരുപിടി അവലില്ലാ
കൈയ്യിലെ കുമ്പിളില്‍ കാലത്തുതിര്‍ന്നൊരു
കണ്ണുനീര്‍മുത്തല്ലോ - കൃഷ്ണാ (ഗോകുലപാലാ)

മുത്തകമണികള്‍ നല്‍കാനിവിടെ
മേല്‍പ്പത്തൂരില്ലാ
മുത്തകമണികള്‍ നല്‍കാനിവിടെ
മേല്‍പ്പത്തൂരില്ലാ
പൂന്തേന്‍ മൊഴികളില്‍ കര്‍ണ്ണാമൃതം തൂകാന്‍
പൂന്താനവുമില്ലാ
കാലമാം കാളിന്ദി നീന്തി വരുന്നൊരു
ഗോപികയല്ലോ ഞാന്‍ കൃഷ്ണാ (ഗോകുലപാലാ)

gogulabālā gobagumārā
guruvāyūrappā
vāgaccārttuṁ tiruvuḍalaḻaguṁ
kāṇāṟāgeṇaṁ kṛṣṇā
kāṇāṟāgeṇaṁ (gogulabālā)

tirumulkkāḻscayāy naḍaykkuvĕccīḍuvān
ŏrubiḍi avalillā ā..
tirumulkkāḻscayāy naḍaykkuvĕccīḍuvān
ŏrubiḍi avalillā
kaiyyilĕ kumbiḽil kālattudirnnŏru
kaṇṇunīrmuttallo - kṛṣṇā (gogulabālā)

muttagamaṇigaḽ nalgāniviḍĕ
melppattūrillā
muttagamaṇigaḽ nalgāniviḍĕ
melppattūrillā
pūnden mŏḻigaḽil karṇṇāmṛtaṁ tūgān
pūndānavumillā
kālamāṁ kāḽindi nīndi varunnŏru
gobigayallo ñān kṛṣṇā (gogulabālā)