Goburamedayil

ഗോപുരമേടയില്‍
Work
Year
Language

ഗോപുരമേടയില്‍ നര്‍ത്തനമാടാന്‍
നൂപുരമണിയുമ്പോള്‍ നീ മണി
നൂപുരമണിയുമ്പോള്‍
അറിയില്ലാരും നിന്റെ മനസ്സിലെ
അരുമക്കിളിയുടെ തേങ്ങലുകള്‍

അഴകിന്നലകളിലൊരുങ്ങി വരുമ്പോള്‍
അരങ്ങിലാടുകയായീ നീ
അരങ്ങിലാടുകയായീ
മധുമദമാര്‍ന്നവര്‍ കേളീലോലം
പുതിയൊരു ലഹരി നുകര്‍ന്നു (ഗോപുര)

അഴികള്‍ക്കുള്ളിലമര്‍ന്നൊരു ചിറകുകള്‍
വിടരാന്‍ വെമ്പുകയായീ
പകലുകള്‍ രാവുകള്‍ നീലാകാശച്ചരിവിലണഞ്ഞു വിളിപ്പൂ
ചരിവിലണഞ്ഞു വിളിപ്പൂ (ഗോപുര)

goburameḍayil narttanamāḍān
nūburamaṇiyumboḽ nī maṇi
nūburamaṇiyumboḽ
aṟiyillāruṁ ninṟĕ manassilĕ
arumakkiḽiyuḍĕ teṅṅalugaḽ

aḻaginnalagaḽilŏruṅṅi varumboḽ
araṅṅilāḍugayāyī nī
araṅṅilāḍugayāyī
madhumadamārnnavar keḽīlolaṁ
pudiyŏru lahari nugarnnu (gobura)

aḻigaḽkkuḽḽilamarnnŏru siṟagugaḽ
viḍarān vĕmbugayāyī
pagalugaḽ rāvugaḽ nīlāgāśaccarivilaṇaññu viḽippū
sarivilaṇaññu viḽippū (gobura)