Goburakkilivaadilil

ഗോപുരക്കിളിവാതിലില്‍
Year
Language

ആാ..ആാ..ആാ..
ആാ ആാ....

ഗോപുരക്കിളിവാതിലില്‍ നിന്‍ നൂപുരധ്വനി കേട്ട നാള്‍ (2)
ഞാന്‍ മറന്നു ഞാന്‍ മറന്നു സ്വാഗതഗീതം
എന്നും സാധകം ഞാന്‍ ചെയ്തു വച്ച
പ്രേമസംഗീതം പ്രേമസംഗീതം...
ഗോപുരക്കിളിവാതിലില്‍ നിന്‍ നൂപുരധ്വനി കേട്ട നാള്‍

മന്ദിരത്തിന്‍ മണിവിളക്കുകള്‍ കണ്‍തുറന്നില്ല
രാഗ തന്ത്രി കെട്ടിയ തംബുരുവില്‍ ശ്രുതി ചേര്‍ന്നില്ല
പുഷ്പതാലം കൈയ്യിലേന്തി എന്റെ സങ്കല്‍പ്പം
കല്‍പ്പടവില്‍ വന്നു നിന്നെ എതിരേറ്റില്ല (2)
ഗോപുരക്കിളിവാതിലില്‍ നിന്‍ നൂപുരധ്വനി കേട്ട നാള്‍

കണ്ണുനീരില്‍ ഞാനൊരുക്കി എന്റെ നൈവേദ്യം
പൊന്‍കിനാവാല്‍ ഞാന്‍ നടത്താം എന്റെ സല്‍ക്കാരം
ഞാനൊരുക്കും പ്രണയസുധാപാനപാത്രങ്ങള്‍..
പ്രാണസഖി പ്രാണസഖി സ്വീകരിച്ചാലും (2)
ഗോപുരക്കിളിവാതിലില്‍ നിന്‍ നൂപുരധ്വനി കേട്ട നാള്‍

āാ..āാ..āാ..
āാ āാ....

goburakkiḽivādilil nin nūburadhvani keṭṭa nāḽ (2)
ñān maṟannu ñān maṟannu svāgadagīdaṁ
ĕnnuṁ sādhagaṁ ñān sĕydu vacca
premasaṁgīdaṁ premasaṁgīdaṁ...
goburakkiḽivādilil nin nūburadhvani keṭṭa nāḽ

mandirattin maṇiviḽakkugaḽ kaṇduṟannilla
rāga tandri kĕṭṭiya taṁburuvil śrudi sernnilla
puṣpadālaṁ kaiyyilendi ĕnṟĕ saṅgalppaṁ
kalppaḍavil vannu ninnĕ ĕdireṭrilla (2)
goburakkiḽivādilil nin nūburadhvani keṭṭa nāḽ

kaṇṇunīril ñānŏrukki ĕnṟĕ naivedyaṁ
pŏnkināvāl ñān naḍattāṁ ĕnṟĕ salkkāraṁ
ñānŏrukkuṁ praṇayasudhābānabātraṅṅaḽ..
prāṇasakhi prāṇasakhi svīgariccāluṁ (2)
goburakkiḽivādilil nin nūburadhvani keṭṭa nāḽ