Gobige nin viral

ഗോപികേ നിന്‍ വിരല്‍
Year
Language

ഗോപികേ നിന്‍ വിരല്‍ത്തുമ്പുരുമ്മി വിതുമ്പീ
വീണയോ ഹൃദയമോ തേനഞ്ചി തേങ്ങി
ഗോപികേ ആ..... ആ....ആ.....

ആവണിത്തെന്നലിൻ ആടുമൂഞ്ഞാലില്‍
അക്കരേ ഇക്കരേ എത്ര മോഹങ്ങള്‍
കൈനീട്ടി പൂവണിക്കൊമ്പിന്‍ തുഞ്ചമാട്ടി
വര്‍ണ്ണവും ഗന്ധവും അലിയും
തേനരുവിയിലാനന്ദമുന്മാദം
ഗോപികേ........

എൻ മനം പൂര്‍ണ്ണമാം പാനഭാജനമായ്
തുമ്പി നീ ചുറ്റിനും തുള്ളിയിളകുമ്പോള്‍
കാതിൽ നീ ലോലമായ് മൂളും മന്ത്രം കേട്ടു
നിത്യമാം നീലിമ മനസ്സിന്‍
രതിയുടെ മേഘങ്ങള്‍ സ്വപ്നങ്ങള്‍
ഗോപികേ..........

gobige nin viralttumburummi vidumbī
vīṇayo hṛdayamo tenañji teṅṅi
gobige ā..... ā....ā.....

āvaṇittĕnnalin āḍumūññālil
akkare ikkare ĕtra mohaṅṅaḽ
kainīṭṭi pūvaṇikkŏmbin duñjamāṭṭi
varṇṇavuṁ gandhavuṁ aliyuṁ
tenaruviyilānandamunmādaṁ
gobige........

ĕn manaṁ pūrṇṇamāṁ pānabhājanamāy
tumbi nī suṭrinuṁ tuḽḽiyiḽagumboḽ
kādil nī lolamāy mūḽuṁ mandraṁ keṭṭu
nityamāṁ nīlima manassin
radiyuḍĕ meghaṅṅaḽ svapnaṅṅaḽ
gobige..........