Gobaalige

ഗോപാലികേ
Work
Year
Language

ഗോപാലികേ നീ കണ്ടുവോ
മായാവിയാമെന്‍ മണിവര്‍ണ്ണനെ
ലീലയാടുമാ ഗോപബാലനെ
കണ്ടുവോ മാലിനീ
നീ കണ്ടുവോ രാധികേ
(ഗോപാലികേ)

തായാടുമമ്പാടിക്കരുമാടിയെ
ഇനിയെന്തു ചെയ്യേണ്ടു ഞാന്‍
കലഹമോടൊന്നു കൈപിടിക്കുകില്‍
കുതറിയോടിയകലും
പൂങ്കുടിലിനുള്ളില്‍ മറയും
ഒന്നു തൊടുമ്പോള്‍ പൂവായ് മാറും
പീലിക്കതിരായ് ആടും
അവനോ‍ലക്കിളിയായ് പാടും
(ഗോപാലികേ)

കാളിന്ദിയഴകോലും കളിത്തോഴി
കാട്ടുമുളംതണ്ടു കളിത്തോഴന്‍
കപടവേഷങ്ങളിളകിയാടുമെന്‍
യാദവാങ്കണത്തിലവന്‍ സൂത്രധാരനല്ലോ
മായപ്പൊന്മാനായവനോടും
പൊന്മയിലായ് നടമാടും
തെന്നല്‍പീതാംബരമവനണിയും

പപപപ മപനിനിപമ
നിപമപ ഗഗഗ ഗമരിസ രിപരി
ഗമധനി സസസസ
നിസരിസ നിസരിസ നിസരിരിരി
സരിഗഗഗ ഗമരിരിരി നിരിസ
(ഗോപാലികേ)

gobālige nī kaṇḍuvo
māyāviyāmĕn maṇivarṇṇanĕ
līlayāḍumā gobabālanĕ
kaṇḍuvo mālinī
nī kaṇḍuvo rādhige
(gobālige)

tāyāḍumambāḍikkarumāḍiyĕ
iniyĕndu sĕyyeṇḍu ñān
kalahamoḍŏnnu kaibiḍikkugil
kudaṟiyoḍiyagaluṁ
pūṅguḍilinuḽḽil maṟayuṁ
ŏnnu tŏḍumboḽ pūvāy māṟuṁ
pīlikkadirāy āḍuṁ
avanolakkiḽiyāy pāḍuṁ
(gobālige)

kāḽindiyaḻagoluṁ kaḽittoḻi
kāṭṭumuḽaṁtaṇḍu kaḽittoḻan
kabaḍaveṣaṅṅaḽiḽagiyāḍumĕn
yādavāṅgaṇattilavan sūtradhāranallo
māyappŏnmānāyavanoḍuṁ
pŏnmayilāy naḍamāḍuṁ
tĕnnalbīdāṁbaramavanaṇiyuṁ

pabapaba mabaninibama
nibamaba gagaga gamarisa ribari
gamadhani sasasasa
nisarisa nisarisa nisaririri
sarigagaga gamaririri nirisa
(gobālige)