ഒരു പൊന്‍കിനാവിലേതോ കിളി പാടും കളഗാനം
നറുവെണ്ണിലാവിനീറന് മിഴി ചാര്‍ത്തും ലയഭാവം
ചിരകാലമെന്റെയുള്ളില്‍ വിടരാതിരുന്നു പൂവേ
ഈ പരിഭവം പോലും എന്നില്‍ സുഖം തരും കവിതയായ്
(ഒരു പൊന്‍കിനാവിലേതോ)
ഒരു പൊന്‍കിനാവിലേതോ കിളി പാടും കളഗാനം
നറുവെണ്ണിലാവിനീറന് മിഴി ചാര്‍ത്തും ലയഭാവം
ഒരു വെണ്‍പിറാവു കുറുകും നെഞ്ചിന് ചില്ലയില്‍
കുളിര് മഞ്ഞണിഞ്ഞു കുതിരും കാറ്റിന് മര്മ്മരം
കുറുമൊഴികളില് നീ തൂകുന്നുവോ പുതുമഴയുടെ താളം
കടമിഴികളില്‍ നീ ചൂടുന്നുവോ കടലലയുടെ നീലം
ഇനിയുമീയെന്നെ ആലോലം തലോടുന്നുവോ നിന് നാണം
ഒരു പൊന്‍കിനാവിലേതോ കിളി പാടും കളഗാനം
നറുവെണ്ണിലാവിനീറന്മിഴി ചാര്‍ത്തും ലയഭാവം
ഒരു മണ്ചെരാതിലെരിയും കനിവിന് നാളമായ്
ഇനി നിന്റെ നോവിലലിയും ഞാനോ സൗമ്യമായ്
കതിര്മണികളുമായ് നീ വന്നതെന് കനവരുളിയ കൂട്ടില്‍
മധുമൊഴികളുമായ് നീ നിന്നതെന് മനമുരുകിയ പാട്ടില്‍
പുലരിയായ് നിന്റെ പൂമെയ്യില്‍ മയങ്ങുന്നുവോ ഞാന്‍
(ഒരു പൊന്‍കിനാവിലേതോ)
ഒരു പൊന്‍കിനാവിലേതോ കിളി പാടും കളഗാനം
നറുവെണ്ണിലാവിനീറന് മിഴി ചാര്‍ത്തും ലയഭാവം