Geede hrdayasakhee

ഗീതേ ഹൃദയസഖീ
Year
Language

ഗീതേ.. ഹൃദയസഖീ ഗീതേ ഗീതേ..ഗീതേ..

കാറ്റിലാരോ കൊളുത്തിവച്ചൊരു കാർത്തികദീപമാണ്‌ നീ
കണ്ണുനീരിൻ ചുഴിയിൽ വീണൊരു (2)
കൽപക തളിരാണുനീ ഗീതേ ഹൃദയസഖി ഗീതേ

പ്രാണനാളം പുകഞ്ഞുകത്തുന്ന പാവകജ്വാലയാണു നീ
കാത്തിരുന്ന മുരളി കാണാത്ത (2)
ഗാനമാധുരിയാണു നീ (2) ഗീതേ ഹൃദയസഖി ഗീതേ

സ്നേഹസിന്ധു കടഞ്ഞു കിട്ടിയ ദേവനന്ദിനിയാണു നീ
മോഹഭംഗങ്ങൾ കൊണ്ടു തീർത്തൊരു (2)
സാലഭഞ്ജികയാണു നീ (2) ഗീതേ ഹൃദയസഖി ഗീതേ

ഭ്രാന്തെടുത്തൊരു തെന്നൽ വീശിയ പാതിരാമലരാ..ണു നീ (2)
വീണപൂവെ വസന്തപൗണ്ണമി (2)
വീണ്ടുമൊന്നു വിടർത്തുമോ ?
നിന്നെ വീണ്ടുമൊന്നു വിടർത്തുമോ ? (ഗീതേ..)

gīde.. hṛdayasakhī gīde gīde..gīde..

kāṭrilāro kŏḽuttivaccŏru kārttigadībamāṇ‌ nī
kaṇṇunīrin suḻiyil vīṇŏru (2)
kalbaga taḽirāṇunī gīde hṛdayasakhi gīde

prāṇanāḽaṁ pugaññugattunna pāvagajvālayāṇu nī
kāttirunna muraḽi kāṇātta (2)
gānamādhuriyāṇu nī (2) gīde hṛdayasakhi gīde

snehasindhu kaḍaññu kiṭṭiya devanandiniyāṇu nī
mohabhaṁgaṅṅaḽ kŏṇḍu tīrttŏru (2)
sālabhañjigayāṇu nī (2) gīde hṛdayasakhi gīde

bhrāndĕḍuttŏru tĕnnal vīśiya pādirāmalarā..ṇu nī (2)
vīṇabūvĕ vasandabauṇṇami (2)
vīṇḍumŏnnu viḍarttumo ?
ninnĕ vīṇḍumŏnnu viḍarttumo ? (gīde..)