ഗൗരീ മനോഹരീ
മാരവൈരീമാനസനളിനിയില്‍
രാഗസൗരഭമുതിരും മലരായുണരും
(ഗൗരീ)
കുളിര്‍നിടിലത്തില്‍ കുങ്കുമതിലകം
തളിര്‍വിരലുകളില്‍ താമരമുകുളം
മറ്റൊരു വിണ്‍നദിപോലെ
മാറിലെ മുക്താഹാരം...
സുരുചിരമിളകി സുലളിതപദയായ്
നര്‍ത്തനമാടുക ഭുവനമനോഹരീ
(ഗൗരീ)
മൊഴിയും പൊരുളും ചേര്‍ന്നരുളുംപോല്‍
ഒരു തിരുവുടലായ് ഉമയും ഹരനും
സ നിരി നിധപ മഗരിഗമ പധനിസ
ഉജ്ജ്വലലാസ്യമുണര്‍ന്നു
താരകള്‍ ഹര്‍ഷാലോലം...
തിരുമിഴി ചിമ്മി തൊഴുതുണരുന്നു
നര്‍ത്തനമാടുക നയനമനോഹരി
(ഗൗരീ)
gaurī manoharī
māravairīmānasanaḽiniyil
rāgasaurabhamudiruṁ malarāyuṇaruṁ
(gaurī)
kuḽirniḍilattil kuṅgumadilagaṁ
taḽirviralugaḽil tāmaramuguḽaṁ
maṭrŏru viṇnadibolĕ
māṟilĕ muktāhāraṁ...
surusiramiḽagi sulaḽidabadayāy
narttanamāḍuga bhuvanamanoharī
(gaurī)
mŏḻiyuṁ pŏruḽuṁ sernnaruḽuṁpol
ŏru tiruvuḍalāy umayuṁ haranuṁ
sa niri nidhaba magarigama padhanisa
ujjvalalāsyamuṇarnnu
tāragaḽ harṣālolaṁ...
tirumiḻi simmi tŏḻuduṇarunnu
narttanamāḍuga nayanamanohari
(gaurī)