Title (Indic)പെണ്ണിന് കണ്ണില്‍ വിരിയും WorkGarjanam Year1981 LanguageMalayalam Credits Role Artist Music Ilayaraja Performer Vani Jairam Writer Sreekumaran Thampi LyricsMalayalamപെണ്ണിന് കണ്ണില്‍ വിരിയും ഹാ പൂവില്‍ കാമനെരിയും ഹാ മയക്കം വിളമ്പും മദിരയും ഈ മദത്തേന് നുരയും അധരവും മുന്നില്‍ പതഞ്ഞിടുന്നു നിന്നെ പൊതിഞ്ഞിടുന്നു എന്നെങ്കിലും നാം പോകണം ഭൂമി സത്രമാര്ക്കുമേ ആനന്ദത്തിന് ആഷാഢങ്ങള്‍ പെയ്തു തീര്‍ന്നാല്‍ പോയിടാം വിവരങ്ങളെല്ലാമറിയും ഇരവെന്ന കാവല്ക്കാരന് തോല്‍വിയും ജയവും ആരുടെകയ്യില്‍ കെട്ടിപ്പുണര്‍ന്നുകൊണ്ടു പൊട്ടിച്ചിരിക്കുകനാം ആലോകത്തില്‍ ചെന്നെത്തിയാല്‍ ആടുമല്ലോ മേനക അങ്ങായാലും ഇങ്ങായാലും ആടിപ്പോകും മഹര്‍ഷിയും അഴകിന്റെ നീരില്‍ നീന്തി അമരനായ് തീര്ന്നേനല്ലോ വേദന മറക്കാം ഈ മിഴി തുറക്കാം മാറില്‍ കിടത്തിയെന്നെ ലാളിച്ചുറക്കുക നീ Englishpĕṇṇin kaṇṇil viriyuṁ hā pūvil kāmanĕriyuṁ hā mayakkaṁ viḽambuṁ madirayuṁ ī madatten nurayuṁ adharavuṁ munnil padaññiḍunnu ninnĕ pŏdiññiḍunnu ĕnnĕṅgiluṁ nāṁ pogaṇaṁ bhūmi satramārkkume ānandattin āṣāḍhaṅṅaḽ pĕydu tīrnnāl poyiḍāṁ vivaraṅṅaḽĕllāmaṟiyuṁ iravĕnna kāvalkkāran tolviyuṁ jayavuṁ āruḍĕgayyil kĕṭṭippuṇarnnugŏṇḍu pŏṭṭiccirikkuganāṁ ālogattil sĕnnĕttiyāl āḍumallo menaga aṅṅāyāluṁ iṅṅāyāluṁ āḍippoguṁ maharṣiyuṁ aḻaginṟĕ nīril nīndi amaranāy tīrnnenallo vedana maṟakkāṁ ī miḻi tuṟakkāṁ māṟil kiḍattiyĕnnĕ lāḽiccuṟakkuga nī