കുഞ്ഞിക്കുയില്‍ പാട്ടില്‍ ശ്രീരാഗം
വെള്ളിത്തൂവല്‍ കൂട്ടില്‍ ശൃംഗാരം (കുഞ്ഞിക്കുയില്‍)
മുത്തുമണി കാറ്റില്‍ നനയാം ...നനയാം ...
ചില്ലുമണി തൂവല്‍ പൊതിയാം ... പൊതിയാം ...
പാല്പ്പുഴ തന് തൂപ്പടവില്
ചേര്ന്നൊഴുകീടാം സല്ലീലം
(കുഞ്ഞിക്കുയില്‍)
തെന്നിത്തെന്നിപ്പായും മാന്‍ കുരുന്നേ
കണ്ണില്‍ക്കണ്ണില്‍ കാണും പൊന്‍ കാണവേ
തമ്മില്‍ത്തമ്മില്‍ കോര്‍ക്കും പൂ നിലാവേ
ഉള്ളിന്നുള്ളില് മേയും വാര്മയിലേ
ആരോ മീട്ടും വല്ലകിയില്‍
ആരും മൂളാ ഭൈരവിയായ്
കൂടെ വരൂ കൂട്ട് വരൂ
തൂവല്‍ പൊന്‍ മൈനേ
(കുഞ്ഞിക്കുയില്‍)
പീലിക്കതിര്‍ വീശും പൂപ്പാടം
മഞ്ഞക്കിളിപ്പെണ്ണിന് സല്ലാപം
നെഞ്ചില്‍ ശ്രുതി മീട്ടും ആലാപം
മെയ്യില്‍ പടര്‍ന്നേറും സിന്ദൂരം
എങ്ങോ പെയ്യും പൂമുകിലില്
ആരോ പാടും പല്ലവിയില്‍
വീനലിയും ചേര്ന്നുരുകാം
കാണാ കാറ്റായ് വാ
(കുഞ്ഞിക്കുയില്‍)