മാലിനിയുടെ തീരങ്ങള്‍ തഴുകിവരും പനിനീര്‍ക്കാറ്റേ
ആരോടും പറയരുതീ പ്രേമത്തിന് ജീവരഹസ്യം
തോഴികളറിയും മുന്‍പേ മാമുനിയുണരും മുന്‍പേ
ഹൃദയത്തിന് തന്ത്രികളില്‍ ശാകുന്തളമുണരുമ്പോള്‍
ആരോടും പറയരുതീ പ്രേമത്തിന് ജീവരഹസ്യം
നിന്മിഴികളിലഞ്ജനമെഴുതാം ഞാന്‍
ഇതുനീ ആരോടും പറയില്ലെങ്കില്‍
പൂന്തിങ്കള്‍ പോറ്റും മാനേ
കനകത്തിന് താമരയില്‍
പ്രണയത്തിന് താളുകളില്‍ ശാകുന്തളമെഴുതുമ്പോള്‍
ആരോടും........
ആരോടും പറയരുതീ പ്രേമത്തിന് ജീവരഹസ്യം
പീലികളില്‍ നൂറുനിറം നല്‍കാം
ഇതുനീആരോടും പറയില്ലെങ്കില്‍
വാര്മയിലേ മഴവില്ക്കതിരേ
ആരോരും കാണാതെ മലരമ്പന്‍ പുണരുമ്പോള്‍
ശാകുന്തളമുണരുമ്പോള്‍
ആരോടും........
ആരോടും പറയരുതീ പ്രേമത്തിന് ജീവരഹസ്യം