ഗന്ധമാദനവനത്തില്‍ വാഴും ഗന്ധര്‍വ്വദേവാ
കന്യകമാരെ പൂവമ്പെയ്യും ഗന്ധര്‍വ്വദേവാ
സന്ധ്യാപുഷ്പവിമാനത്തില്‍ വന്നീ
പന്തലിനുള്ളിലിറങ്ങേണം ഈ
പത്മപീഠത്തിലിരിക്കേണം (ഗന്ധമാദന)
ദേവാംഗനകള്‍തന്‍ ചുണ്ടിലെ പൂമ്പൊടി
ഹേമാംഗങ്ങളിലണിഞ്ഞവനേ
കിന്നരസ്ത്രീകള്‍തന്‍ തങ്കനഖക്ഷതം
പൊന്നാഭരണമായണിഞ്ഞവനേ
രാസക്രീഢാസരസ്സില്‍ നിന്നീ
രാമച്ചപ്പന്തലിലിറങ്ങേണം ഈ
രത്നപീഠത്തിലിരിക്കേണം
(ഗന്ധമാദന)
പനിനീരഭിഷേകം ചെയ്യാം ഞങ്ങള്‍
പാരിജാതംകൊണ്ടു മൂടാം ഞങ്ങള്‍
സോമരസവും അവിലും മലരും
താമരക്കുമ്പിളില്‍ നല്‍കാം ഞങ്ങള്‍
ശൃംഗാരഗന്ധര്‍വ്വലോകത്തില്‍ നിന്നീ
ചിത്രക്കളത്തിലിറങ്ങേണം ഈ
പുഷ്പപീഠത്തിലിരിക്കേണം
(ഗന്ധമാദന)
മദ്ദളം ചെണ്ട ഇടയ്ക്ക മൃദംഗം
പിച്ചളച്ചേങ്കില ഇലത്താളം
ഞങ്ങളൊരുക്കുമീ മേളപ്പദത്തിനൊ-
ത്തിങ്ങിങ്ങു നര്‍ത്തനമാടേണം
മാനത്തെ നക്ഷത്രസുന്ദരിമാരീ
ഭൂമിയെ കണ്ടു കൊതിക്കേണം
ഭൂമിദേവിക്കനുഗ്രഹം നല്‍കേണം
(ഗന്ധമാദന)