Ganabadibhagavaan

ഗണപതിഭഗവാന്‍
Work
Year
Language

ഓം ഹരി ഓം... ഓം ഹരി ഓം...

ഗണപതിഭഗവാനഭയം തരണം
വേല്‍മുരുകന്‍ തുണയരുളേണം
മൂകാംബികയെന്‍ സ്വരപല്ലവിയില്‍
ബ്രഹ്മലയം പകരേണം...

(ഗണപതി)

പുണ്യപാപച്ചുമടുകളോടെ ജീവിതമാമലയേറുമ്പോള്‍
സൃഷ്ടിസ്ഥിതിലയകാരണനാമെന്‍ ദേവപദങ്ങളിലണയുമ്പോള്‍
സഹസ്രകോടി ദൈവവരങ്ങള്‍ അടിയന്നുള്ളിലുയര്‍ത്തേണം
ഹരിഹരനന്ദനനേ അടിയന് കര്‍മ്മബലം തരണം
ശബ്‌ദബ്രഹ്മപരാത്പരരൂപാ നിന്‍ നാമം ശരണം

(ഗണപതി)

മത്സ്യകൂര്‍മ്മവരാഹാദികളാം ദശാവതാരമണിഞ്ഞവനേ
ആത്മത്രാണപരായണനായെന്‍ താപത്രയവും തീര്‍പ്പവനേ
ത്രിമൂര്‍ത്തിമൂലപ്രകൃതിവരങ്ങള്‍ മാമക ഹൃത്തിലുണര്‍ത്തേണം
പവനപുരാധിപതേ കൃഷ്ണാ ഭാഗവതപ്രിയനേ
കലിമലമഖിലവുമകലാന്‍ നിന്‍ തിരുനാമം പാടുന്നേന്‍

(ഗണപതി)

oṁ hari oṁ... oṁ hari oṁ...

gaṇabadibhagavānabhayaṁ taraṇaṁ
velmurugan duṇayaruḽeṇaṁ
mūgāṁbigayĕn svaraballaviyil
brahmalayaṁ pagareṇaṁ...

(gaṇabadi)

puṇyabābaccumaḍugaḽoḍĕ jīvidamāmalayeṟumboḽ
sṛṣṭisthidilayagāraṇanāmĕn devabadaṅṅaḽilaṇayumboḽ
sahasragoḍi daivavaraṅṅaḽ aḍiyannuḽḽiluyartteṇaṁ
hariharanandanane aḍiyan karmmabalaṁ taraṇaṁ
śap‌dabrahmabarātpararūbā nin nāmaṁ śaraṇaṁ

(gaṇabadi)

matsyagūrmmavarāhādigaḽāṁ daśāvadāramaṇiññavane
ātmatrāṇabarāyaṇanāyĕn dābatrayavuṁ tīrppavane
trimūrttimūlaprakṛtivaraṅṅaḽ māmaga hṛttiluṇartteṇaṁ
pavanaburādhibade kṛṣṇā bhāgavadapriyane
kalimalamakhilavumagalān nin dirunāmaṁ pāḍunnen

(gaṇabadi)