Gamge priya

ഗംഗേ പ്രിയ
Work
Year
Language

ഗംഗേ പ്രിയ ഗംഗേ... യമുനേ നീലയമുനേ
ഇരുപതു സ്വര്‍ണ്ണ രഥങ്ങളിലേറി വരുന്നി-
തൈശ്വര്യ ദേവതമാര്‍
നവയുഗ കിന്നരകന്യകളേ
എതിരേല്‍ക്കുകനാം വരു വരു

മണ്ണിന്റെ മക്കള്‍ക്കു പൊന്നോണം ഇനി
അടിമത്തമെന്നൊന്നില്ലല്ലോ
മണ്ണില്ലാ മക്കള്‍ക്കു മണ്ണുകിട്ടി ഇന്നു
ഗ്രാമീണകര്‍ഷകന്റെ നോവു നീങ്ങി

ലാലല്ലാലാ....

തലചായ്ക്കാനിടം അവര്‍ക്കുകിട്ടി
ജലസേചനം കണ്ടു കണ്‍കുളിര്‍ത്തു
ഉല്പാദനത്തിലും പങ്കാളികളായ്
തൊഴിലാളികളുടെ കാലമായ്

ഒന്നായ് ചേരുകനാം പുതിയയുഗത്തിന്റെ തേരുവന്നു
ഞങ്ങള്‍ വരുന്നിതാ നന്മവിളങ്ങുന്നു പുണ്യഭൂമി
പുണ്യഭൂമി

gaṁge priya gaṁge... yamune nīlayamune
irubadu svarṇṇa rathaṅṅaḽileṟi varunni-
taiśvarya devadamār
navayuga kinnaraganyagaḽe
ĕdirelkkuganāṁ varu varu

maṇṇinṟĕ makkaḽkku pŏnnoṇaṁ ini
aḍimattamĕnnŏnnillallo
maṇṇillā makkaḽkku maṇṇugiṭṭi innu
grāmīṇagarṣaganṟĕ novu nīṅṅi

lālallālā....

talasāykkāniḍaṁ avarkkugiṭṭi
jalasesanaṁ kaṇḍu kaṇguḽirttu
ulbādanattiluṁ paṅgāḽigaḽāy
tŏḻilāḽigaḽuḍĕ kālamāy

ŏnnāy seruganāṁ pudiyayugattinṟĕ teruvannu
ñaṅṅaḽ varunnidā nanmaviḽaṅṅunnu puṇyabhūmi
puṇyabhūmi