ഗഗനനീലിമ മിഴികളിലെഴുതും
കുസുമചാരുതയോ (ഗഗന)
പ്രണയശോണിമ കവിളില്‍ എഴുതും
മേഘകന്യകയോ....
(ഗഗന...)
ഇത്രനാള്‍ നീയെന്റെ സങ്കല്പസിന്ധുവിന്‍
അക്കരെയക്കരെയായിരുന്നോ
ഈ മുഖകാന്തിയും ഈ മന്ദഹാസവും
കാണാത്ത ദൂരത്തിലായിരുന്നോ
അഴകിന്റെ ഉപഹാരമോ
അനുരാഗ വരദാനമോ
(പ്രണയ...)
ഇന്നു നീ കിനാവിന്റെ ഏകാന്തവീഥിയില്‍
ചൈത്രനിലാവൊളി ചൂടി വരും
ഈ മൗനഭംഗിയും ഈ സമ്മതങ്ങളും
എന്‍ ജന്മപുണ്യങ്ങളായിരുന്നോ
അണയാത്തൊരനുഭൂതിയോ
കൊഴിയാത്ത വനപുഷ്പമോ
(പ്രണയ...)
gagananīlima miḻigaḽilĕḻuduṁ
kusumasārudayo (gagana)
praṇayaśoṇima kaviḽil ĕḻuduṁ
meghaganyagayo....
(gagana...)
itranāḽ nīyĕnṟĕ saṅgalbasindhuvin
akkarĕyakkarĕyāyirunno
ī mukhagāndiyuṁ ī mandahāsavuṁ
kāṇātta dūrattilāyirunno
aḻaginṟĕ ubahāramo
anurāga varadānamo
(praṇaya...)
innu nī kināvinṟĕ egāndavīthiyil
saitranilāvŏḽi sūḍi varuṁ
ī maunabhaṁgiyuṁ ī sammadaṅṅaḽuṁ
ĕn janmabuṇyaṅṅaḽāyirunno
aṇayāttŏranubhūdiyo
kŏḻiyātta vanabuṣpamo
(praṇaya...)