ഗാനവും ലയവും നീയല്ലോ
ആനന്ദകാരിണീ സംഗീത രൂപിണീ (2)
വീണയില്‍ സ്വരം നീയേ
വാക്കില്‍ ധ്വനി നീയേ
മാനസത്തിന്‍ മധുരകല്പന നീയേ
നാദ ബ്രഹ്മമേ നീ കനിഞ്ഞാല്‍ ഏതു
നരകവും സ്വര്‍ഗ്ഗമായ് തീരുമല്ലോ (ഗാനവും..)
ശബ്ദസാഗരത്തിലെ സപ്തസ്വരകനുഅമാല്‍
നൃത്തം നടത്തിടുന്ന മണി വേദിയില്‍
വാണരുളീടുന്ന വാണീ കലാറാണീ
ജ്ഞാനവും മോക്ഷവും നീയല്ലോ (ഗാനവും..)
പലരാഗ പരിവേഷ ഭൂഷയണിഞ്ഞും
സുരലോക സുഖമേകും ഭാഷ മൊഴിഞ്ഞും
കരകാണാക്കടലാകും അംബികേ നിന്റെ
കരുണ തന്‍ ഒരു തുള്ളി വരമായ് നല്‍കൂ(ഗാനവും..)
gānavuṁ layavuṁ nīyallo
ānandagāriṇī saṁgīda rūbiṇī (2)
vīṇayil svaraṁ nīye
vākkil dhvani nīye
mānasattin madhuragalbana nīye
nāda brahmame nī kaniññāl edu
naragavuṁ svarggamāy tīrumallo (gānavuṁ..)
śabdasāgarattilĕ saptasvaraganuamāl
nṛttaṁ naḍattiḍunna maṇi vediyil
vāṇaruḽīḍunna vāṇī kalāṟāṇī
jñānavuṁ mokṣavuṁ nīyallo (gānavuṁ..)
palarāga pariveṣa bhūṣayaṇiññuṁ
suraloga sukhameguṁ bhāṣa mŏḻiññuṁ
karagāṇākkaḍalāguṁ aṁbige ninṟĕ
karuṇa tan ŏru tuḽḽi varamāy nalgū(gānavuṁ..)