ആ...ആ...ആ...ആ....
ഗാനത്തിന്‍ കല്ലോലിനിയില്‍
സാനന്ദം നീന്തി നടക്കും
രാഗമരാളിക ഞാന്‍...അഴകിന്റെ
ദേവമരാളിക ഞാന്‍
(ഗാനത്തിന്‍ കല്ലോലിനിയിന്‍......)
പുളകം നെയ്യും പുഞ്ചിരിയാല്‍....
പുഷ്പദലങ്ങള്‍ ചുറ്റും വിതറും....
പുളകം നെയ്യും പുഞ്ചിരിയാല്‍....
പുഷ്പദലങ്ങള്‍ ചുറ്റും വിതറും....
മധുരം നുണയും നാഥന്റെ
മനസ്സിനുള്ളില്‍ താമസമാക്കും...
ഗാനത്തിന്‍ കല്ലോലിനിയില്‍
സാനന്ദം നീന്തി നടക്കും
രാഗമരാളിക ഞാന്‍..
മൃണാളകോമളപാണികളാല്‍....
കാണികളെ ഊഞ്ഞാലാട്ടും....
മൃണാളകോമളപാണികളാല്‍
കാണികളെ ഊഞ്ഞാലാട്ടും
താളം തുള്ളും കാലടിയാല്‍
വേദികയിലൊഴുകിപ്പോകും...