കടല്‍ കാറ്റിന് നെഞ്ചില്‍ കടലായ് വളര്‍ന്ന സ്നേഹമുറങ്ങീ
കനലായ് എരിഞ്ഞ സന്ധ്യ മയങ്ങീ
മുകില്‍ കാട്ടില്‍ നിന്നും മഴയായ് പൊഴിഞ്ഞ രാഗമലിഞ്ഞൂ
മിഴിനീരണിഞ്ഞ രാത്രി തളര്ന്നൂ
തിരയിളകുന്നു നുര ചിതറുന്നൂ ഇരുളിന് തീരങ്ങളില്‍
(കടല്‍ കാറ്റിന് നെഞ്ചില്‍...........സന്ധ്യ മയങ്ങീ )
പരിഭവ ചന്ദ്രന് പാതി മറഞ്ഞു
പാടാന്‍ മറന്നൂ കുയിലിണകള്‍
താരുകള്‍ വാടി തളിരുകള്‍ ഇടറി
രജനീഗന്ധികള്‍ വിടരാതായ്
നിലാ പൂപ്പന്തലോ കനല് കൂടാരമായ്
തമ്മില്‍ മിണ്ടാതെ പോകുന്നു രാപ്പാടികള്‍
അങ്ങകലേ.... ഓ..
അങ്ങകലേ വിതുമ്പുന്നു മൂകാര്‍ദ്ര താരം
ഇനി ഒന്നു ചേരും ആവനി എങ്ങോ
(കടല്‍ കാറ്റിന് നെഞ്ചില്‍...........സന്ധ്യ മയങ്ങീ )
ആളൊഴിയുന്നു അരങ്ങൊഴിയുന്നു
നിഴല്‍ നാടകമോ മായുന്നു
ഹരിതവനങ്ങള്‍ ഹൃദയതടങ്ങള്‍
വേനല്‍ ചൂടില്‍ വേകുന്നു
വരൂ വാസന്തമേ വരൂ വൈശാഖമേ
നിങ്ങളില്ലാതെ ഈ ഭൂമി മൺകൂനയായ്
ഇങ്ങിതിലേ.... ഓ..
ഇങ്ങിതിലേ വരൂ ശ്യാമ സാഫല്യ ഗംഗേ
ഇതു സാമ ഗാന സാന്ത്വന യാമം
കടല്‍ കാറ്റിന് നെഞ്ചില്‍ കടലായ് വളര്‍ന്ന സ്നേഹമുറങ്ങീ
കനലായ് എരിഞ്ഞ സന്ധ്യ മയങ്ങീ
കഥയറിയാതെ മനമകലുന്നൂ കനവിന് ഓരങ്ങളില്‍
മുകില്‍ കാട്ടില്‍ നിന്നും മഴയായ് പൊഴിഞ്ഞ രാഗമലിഞ്ഞൂ
മിഴിനീരണിഞ്ഞ രാത്രി തളര്ന്നൂ