ഇതളില്ലാതൊരു പുഷ്പം
ഹൃദയത്തില്‍ അതില്‍ നാണം
ആ നെഞ്ചിന് താളങ്ങള്‍
എന്‍ ജീവല്‍ സംഗീതം
പ്രശാന്തസംഗീതം...
(ഇതള്‍...)
മോഹം സായൂജ്യം തേടിയെത്തുമേതോ
അഴകിന് മറുകില്‍ തഴുകി...
മൗനം വാചാലമാക്കി നില്‍ക്കുമോരോ
നിനവിന് ഇഴയില്‍ ഒഴുകി...
വര്‍ണ്ണങ്ങളേ വന്നാലും എന്നുള്ളം കവരും
പൂവിന് ചിത്രം എഴുതാന്‍...
(ഇതള്‍...)
മണ്ണില്‍ ആകാശം ചാര്‍ത്തി നില്‍ക്കുമേതോ
മഴവില്‍ ചിറകും തഴുകി...
കന്യാശൈലങ്ങള് മാറിലേന്തും ഹൈമ-
ക്കുളിരിന്‍ കുളിരും കോരി...
സ്വപ്നങ്ങളേ തന്നാലും എന്നുള്ളം കവരും
പൂവിന് ഗന്ധം മുഴുവന്‍...
(ഇതള്‍...)