പീലിക്കമ്മലണിഞ്ഞവളേ നീലക്കണ്ണെഴുതു്
വാലിട്ടുലയും കൂന്തല്‍ ചുരുളില്‍ വാകപ്പൂ ചൂടു്
ചന്ദനവട്ടപ്പൊട്ടിടുവാന് ചന്തമിണങ്ങും ചാന്തുണ്ടേ
പണ്ടമൊരുക്കാന് കാക്കപ്പൊന്നുണ്ടേ....
(പീലിക്കമ്മലണിഞ്ഞവളേ....)
അമ്പലമുറ്റത്തേതോ ചെമ്പകമൊട്ടിന്‍ കൂട്ടില്‍
അന്തിമിനുങ്ങും കാറ്റിന് തംബുരുനാദം കേള്‍ക്കാം
ചെണ്ട ഉടുക്കും ശംഖും കാവില്‍ കേള്‍ക്കാം...
തൊഴുതു മടങ്ങും നിന്നെ ഭഗവതിയായ് എന്‍ നെഞ്ചിൻ
നടയിലിരുത്തി പൊന്നും മിന്നും ചാര്‍ത്താം
(പീലിക്കമ്മലണിഞ്ഞവളേ....)
കന്നിനിലാവത്തേതോ കാട്ടുകടമ്പിന്‍ ചോട്ടില്
കുത്തുവിളക്കില്‍ മിന്നി പുത്തന്‍ കൈത്തിരി നാളം
ഓട്ടുവിളക്കായ് ഉള്ളില്‍ നീയും മിന്നി....
നിഴലു വിരിക്കും പായില്‍ കുളിരു പുതയ്ക്കും നമ്മില്‍
പുലരി ചുരത്തും മഞ്ഞോ...കണ്ണീര് കാറ്റോ....
(പീലിക്കമ്മലണിഞ്ഞവളേ....)