മധുമാസം ഭൂമിതന്‍ മണവാട്ടി ചമഞ്ഞു
അനുരാഗലഹരിയില്‍ തളിര്‍മേനി പുണര്‍ന്നു
(മധുമാസം.....)
മനസ്സാകും പൊയ്ക നളിനങ്ങളണിഞ്ഞു
മധുരാംഗി കുളിര്‍നീരില്‍ നീന്തി...
(മനസ്സാകും.....)
വിണ്ണാറ്റില്‍ വിളയാടും കളഹംസം പോലെ
എന്നാശ മന്ദാര മലര്‍മണം പോലെ
(വിണ്ണാറ്റില്‍.....)
വസന്തത്തിന് സഖിയാണീ വരവര്‍ണ്ണിനീ
പുതുഹര്ഷമെനിക്കേകും പ്രിയദര്‍ശിനി
മധുമാസം ഭൂമിതന്‍ മണവാട്ടി ചമഞ്ഞു
അനുരാഗലഹരിയില്‍ തളിര്‍മേനി പുണര്‍ന്നു
എന്നുള്ളില്‍ പ്രേമത്തിന് പൂപ്പന്തലൊരുക്കി
പൂമച്ചില്‍ മഴവില്ലിന് മലര്‍മാല തൂക്കി....
(എന്നുള്ളില്‍.....)
അഴകിന്റെ പ്രഭയെങ്ങും തെളിഞ്ഞീടവേ
ആടുന്നൂ പാടുന്നൂ പ്രാണേശ്വരി...
മധുമാസം ഭൂമിതന്‍ മണവാട്ടി ചമഞ്ഞു
അനുരാഗലഹരിയില്‍ തളിര്‍മേനി പുണര്‍ന്നു
ഹൃദയത്തില്‍ സങ്കല്പ നവതന്ത്രി മുറുക്കി
സഖിയിന്നു പ്രേമത്തിന് സ്വരരാഗം മുഴക്കി..
(ഹൃദയത്തില്‍....)
ഒരു സ്വപ്നച്ചിറകിന്മേലുയരുന്നൂ ഞാന്‍
നവഗാനലയമായിട്ടലയുന്നു ഞാന്‍...
മധുമാസം ഭൂമിതന്‍ മണവാട്ടി ചമഞ്ഞു
അനുരാഗലഹരിയില്‍ തളിര്‍മേനി പുണര്‍ന്നു