പാര്‍വണചന്ദ്രിക വിടരുന്നു ഒരു
പാല്മഴയെന്നില് നിറയുന്നു
വേനല്‍ വിതുമ്പുമൊരോര്മ്മയിലലസം
വെള്ളിനിലാക്കുളിരുതിരുന്നു ഓ... ഓ.. ഓ..
മഴമുകിലാടകള് അണിയും സന്ധ്യകള്‍
മഴവില്‍ കസവാല്‍ പൊതിയുന്നു
അനങ്ങാത്തിരയാടും.......
അനങ്ങാത്തിരയാടും മോഹക്കടലോ
ആത്മഹര്ഷങ്ങളാല് പുളയുന്നു
ഒരാവണിച്ചന്ദനമണിയുന്നു സ്നേഹമുണരുന്നു മോഹം വിരിയുന്നു
എരികനലെരിയും കരളില്‍ സ്നേഹം
കുളിരും മഞ്ഞായുതിരുന്നു
അഴലിന് മൊഴിയെല്ലാം...
അഴലിന് മൊഴിയെല്ലാമാര്ദ്രമായ് മനസ്സിന്
അമൃതിന് കുമ്പിളില്‍ നിറയുന്നു
ഒരാതിരാപ്പൂത്തിരിയുതിരുന്നു വാരിപ്പുണരുന്നു
മാറില്‍ പടരുന്നു