Evide ninno

എവിടെ നിന്നോ
Year
Language

എവിടെനിന്നോ എവിടെനിന്നോ
വഴിയമ്പലത്തില്‍ വന്നു കയറിയ
വാനമ്പാടികള്‍ നമ്മള്‍

കഴിഞ്ഞ കാലം തിരി കൊളുത്തിയ
കല്‍വിളക്കിന്നരികെ
ഒരിക്കലിങ്ങനെ നമ്മള്‍ കാണും
ഓരോ വഴിയേ പോകും
(എവിടെനിന്നോ...)

ഇവിടെ വന്നവര്‍ ഇന്നലെ വന്നവര്‍
ഇതിലിരുന്നവരെവിടെ?(2)
കണ്ടു പിരിഞ്ഞവര്‍ പിന്നെയും തമ്മില്‍
കണ്ടാലറിയില്ലല്ലോ(2)
(എവിടെനിന്നോ...)

കളഞ്ഞു കിട്ടിയ തങ്കം നീട്ടിയ
വെളുത്തവാവേ ചൊല്ലുമോ
വിണ്ണിലുള്ള വീട്ടിന്നുള്ളില്‍
വളര്‍ത്തു കിളിയെ കണ്ടോ?
എന്‍ വളര്‍ത്തു കിളിയെ കണ്ടോ?
(എവിടെനിന്നോ...)

ĕviḍĕninno ĕviḍĕninno
vaḻiyambalattil vannu kayaṟiya
vānambāḍigaḽ nammaḽ

kaḻiñña kālaṁ tiri kŏḽuttiya
kalviḽakkinnarigĕ
ŏrikkaliṅṅanĕ nammaḽ kāṇuṁ
oro vaḻiye poguṁ
(ĕviḍĕninno...)

iviḍĕ vannavar innalĕ vannavar
idilirunnavarĕviḍĕ?(2)
kaṇḍu piriññavar pinnĕyuṁ tammil
kaṇḍālaṟiyillallo(2)
(ĕviḍĕninno...)

kaḽaññu kiṭṭiya taṅgaṁ nīṭṭiya
vĕḽuttavāve sŏllumo
viṇṇiluḽḽa vīṭṭinnuḽḽil
vaḽarttu kiḽiyĕ kaṇḍo?
ĕn vaḽarttu kiḽiyĕ kaṇḍo?
(ĕviḍĕninno...)