Etragandaalum

എത്രകണ്ടാലും
Work
Year
Language

എത്ര കണ്ടാലും കൊതി തീരുകില്ലെനി-
ക്കെത്ര കണ്ടാലുമീ ചിത്രം
ഹർഷ കുതൂഹലം പീലി വിടർത്തുമീ
ഹംസ ദമയന്തീ ചിത്രം

മാനസ പൊയ്ക തൻ തീരത്തൊരു കാലം
ഞാനും ഇതുപോലിരുന്നതല്ലേ
ആശകളാകുമരയന്നങ്ങളെ
ദൂതിനായ്‌ ഞാനുമയച്ചതല്ലേ
(എത്ര കണ്ടാലും)

ഈ നല്ല രാത്രിയിൽ നാമലിഞ്ഞൊന്നുചേ-
ര്‍ന്നാനന്ദ നിർവൃതി പുൽകിടുമ്പോൾ
ഈ ദമയന്തി തൻ രാജകുമാരന്റെ
പ്രേമസാമ്രാജ്യം എനിക്കല്ലേ
(എത്ര കണ്ടാലും)

ĕtra kaṇḍāluṁ kŏdi tīrugillĕni-
kkĕtra kaṇḍālumī sitraṁ
harṣa kudūhalaṁ pīli viḍarttumī
haṁsa damayandī sitraṁ

mānasa pŏyga tan dīrattŏru kālaṁ
ñānuṁ idubolirunnadalle
āśagaḽāgumarayannaṅṅaḽĕ
dūdināy‌ ñānumayaccadalle
(ĕtra kaṇḍāluṁ)

ī nalla rātriyil nāmaliññŏnnuse-
rnnānanda nirvṛti pulgiḍumboḽ
ī damayandi tan rājagumāranṟĕ
premasāmrājyaṁ ĕnikkalle
(ĕtra kaṇḍāluṁ)