പൂ നിറഞ്ഞാല്‍ പൂമുടിയില് മധു മധുരം
നീ കനിഞ്ഞാല്‍ ഓര്‍മ്മകളില്‍ അതി മധുരം
പൂ നിറഞ്ഞാല്‍ പൂമുടിയില് മധു മധുരം
നീ കനിഞ്ഞാല്‍ ഓര്‍മകളില്‍ അതി മധുരം
ഹൃദയഗാനമായി നീ ഇവിടെ
നിത്യ തപസ്വിയായ് ഞാനവിടെ
നിന് നെടുവീര്പ്പിന് സ്വരം പോലും ലഹരിമയം
പുലരി വന്നാല്‍ പൂവുകളില്‍ മഞ്ഞലകള്‍
നീയണഞ്ഞാല്‍ എന്‍ മനസ്സില്‍ കുളിരലകള്‍
പൂ നിറഞ്ഞാല്‍ പൂ മുടിയില്‍ മധു മധുരം
നീ കനിഞ്ഞാല്‍ ഓര്‍മ്മകളില്‍ അതിമധുരം
പ്രണയഗംഗയിതില് നീരാടി
കനവിന് പടവില്‍ നടമാടി
ഒരു മെയ്യായ് ഉറങ്ങുമ്പോള്‍ വിളിച്ചുണര്‍ത്താന്‍ ആരാരോ
കാറ്റുണര്ന്നാല് ചില്ലകളില്‍ വള കിലുക്കം
നീയുണര്‍ന്നാല്‍ എന്‍ ചെവിയില്‍ മണി കിലുക്കം
വസന്തമേളയിതില് നാമലിയും
വാസരസങ്കല്പ്പ സുഖം നുകരും
നിന് മലര്മടിയിലെന് മുത്തുറങ്ങും ആലോലം
നീ ചിരിച്ചാല്‍ ഓര്‍മ്മകളില്‍ മധു മധുരം
മോന് ചിരിച്ചാല്‍ ആത്മാവില്‍ അതി മധുരം
പൂ നിറഞ്ഞാല്‍ പൂമുടിയില് മധു മധുരം
നീ കനിഞ്ഞാല്‍ ഓര്‍മകളില്‍ അതിമധുരം