പണ്ടു പണ്ടൊരു വീട്ടിലെ പളുങ്കു മുറ്റത്തു്
യത്തീമൊരു പയ്യന് പാടിവന്നല്ലോ...
കൈ നീട്ടി നിന്നല്ലോ....
(പണ്ടു പണ്ടൊരു....)
ഉമിനീരാല്‍ പശി തീര്‍ത്തും
പാട്ടു പാടി തളര്‍ന്നിട്ടും
ബിരിയാണി മണക്കുന്ന കൈകള്‍ നീണ്ടില്ല...
കൈകള്‍ നീണ്ടില്ല...
(പണ്ടു പണ്ടൊരു....)
പടച്ചോനെ നിനച്ചവന്
കണ്ണുനീരു തുടയ്ക്കുമ്പോള്‍
തിരുമുറ്റത്തൊരു നാണ്യം മിനുങ്ങുന്നല്ലോ...
മിനുങ്ങുന്നല്ലോ...
പൊന്നുപണം വീട്ടുകാരിലു്
ഏകിയവന്‍ പോരുമ്പോള്‍.....
പടച്ചോനേ നീ കണ്ടോ യത്തീമാരാണു്....
ഇലാഹി യത്തീമാരാണു്....
പടച്ചോനേ നീ കണ്ടോ യത്തീമാരാണു്....
ഇലാഹി യത്തീമാരാണു്....