Erinyanyaaal kollunna

എറിഞ്ഞാൽ കൊള്ളുന്ന
Year
Language

എറിഞ്ഞാല്‍ കൊള്ളുന്ന കണ്മുനയാല്‍ എന്റെ യൌവ്വനം
എയ്തുവീഴ്തിയ പൌരുഷമേ
ഉപവനത്തില്‍ ഈ ഉപവനത്തില്‍
ഒരു നഗ്‌നപുഷ്പമായ് വിടര്‍ന്നു
ഞാന്‍ വിടര്‍ന്നു
എറിഞ്ഞാല്‍ കൊള്ളുന്ന കണ്മുനയാല്‍

കുളിരുള്ള കാറ്റിന്റെ ചിറകു കൊണ്ടപ്പോള്‍
ഇളംമഞ്ഞു പെയ്തു നനഞ്ഞപ്പോള്‍
അകം നനഞ്ഞപ്പോള്‍
ഒരു ലാളനത്തിന്‍ ലജ്ജയില്‍ മുങ്ങുവാന്‍
ഓരോ നിമിഷവും ആശിച്ചു
അരികില്‍ വരൂ നീ അരികില്‍ വരൂ
ആരും പുതയ്ക്കാത്ത പുതപ്പു തരൂ....
എറിഞ്ഞാല്‍ കൊള്ളുന്ന കണ്മുനയാല്‍ എന്റെ യൌവ്വനം

കവിളില്‍ നിലാവിന്റെ കവിളമര്‍ന്നപ്പോള്‍
കളിത്തുമ്പി കഥപറഞ്ഞടുത്തപ്പോള്‍
തുമ്പി അടുത്തപ്പോള്‍
ഒരു ചുംബനത്തിന്‍ ചൂടിലുറങ്ങാന്‍
ഓരോ നിമിഷവും മോഹിച്ചു
അരികില്‍ വരൂ നീ അരികില്‍ വരൂ
ആരും കിടക്കാത്ത കിടക്ക തരൂ....
എറിഞ്ഞാല്‍ കൊള്ളുന്ന കണ്മുനയാല്‍ എന്റെ യൌവ്വനം

ĕṟiññāl kŏḽḽunna kaṇmunayāl ĕnṟĕ yaൌvvanaṁ
ĕyduvīḻdiya paൌruṣame
ubavanattil ī ubavanattil
ŏru nak‌nabuṣpamāy viḍarnnu
ñān viḍarnnu
ĕṟiññāl kŏḽḽunna kaṇmunayāl

kuḽiruḽḽa kāṭrinṟĕ siṟagu kŏṇḍappoḽ
iḽaṁmaññu pĕydu nanaññappoḽ
agaṁ nanaññappoḽ
ŏru lāḽanattin lajjayil muṅṅuvān
oro nimiṣavuṁ āśiccu
arigil varū nī arigil varū
āruṁ pudaykkātta pudappu tarū....
ĕṟiññāl kŏḽḽunna kaṇmunayāl ĕnṟĕ yaൌvvanaṁ

kaviḽil nilāvinṟĕ kaviḽamarnnappoḽ
kaḽittumbi kathabaṟaññaḍuttappoḽ
tumbi aḍuttappoḽ
ŏru suṁbanattin sūḍiluṟaṅṅān
oro nimiṣavuṁ mohiccu
arigil varū nī arigil varū
āruṁ kiḍakkātta kiḍakka tarū....
ĕṟiññāl kŏḽḽunna kaṇmunayāl ĕnṟĕ yaൌvvanaṁ