ചിങ്ങപ്പൂ ചിത്തിരപ്പൂ...തൃത്താപ്പൂ പൂത്തിറങ്ങി
പൊന്നോലക്കുടക്കീഴിൽ വരുന്നേ
മാവേലിത്തമ്പുരാന്.....
മുറ്റത്തു് പൂക്കളം തീര്‍ക്കാന്‍ വാ...
പൊന്നോണപ്പൂപ്പട കൂട്ടാന്‍ വാ...
മലയാള കിളിമകളേ കളമൊഴിയേ നീ....
ചിങ്ങപ്പൂ ചിത്തിരപ്പൂ...തൃത്താപ്പൂ പൂത്തിറങ്ങി...
ഒന്നാനാം പൂക്കുലത്തുമ്പീ
ആടിപ്പാടി ഊയലാടാന്‍ നീയും വായോ...
ആവണിപ്പൂപ്പൊലീ...(ഒന്നാനാം...)
കോലോത്തെ അംഗനമാരും
ഉണ്ണിക്കിടാങ്ങളും വന്നേ പോ
കുന്നത്തെ പൂവാങ്കുരുന്നും
തുമ്പക്കുടവും തന്നേ പോ
പുലരിക്കു പൂവിളി പൊലി പൂവേ..പൂവേ...
ചങ്ങാലിത്താഴ്വാരത്തെ തമ്പുരാനു്
കാലത്തെ നീരാഞ്ജനം
കുടമണി കുത്തുവിളക്കുണ്ടു് മുത്തുമേലാപ്പുണ്ടു്
ഏലോം ഏലേലോം.....
(ചിങ്ങപ്പൂ.....)
പൊന്നാര്യന്‍ കുന്നിലെ തേവനു്
ഓണക്കോടിവെച്ചു തൊഴാനായ് നീയും വായോ...
ദീര്‍ഘ സുമംഗലീ...(പൊന്നാര്യന്‍...)
കാലത്തെ മുങ്ങിത്തുടിച്ചും ഈറനുടുത്തും വന്നേ പോ...
നേരത്തെ പോരണ കന്നിക്കു സമ്മാനമുണ്ടേ താലിപ്പൂ
കുരവയും ആര്‍പ്പും വേണം ആലേമ്മാലീ...
കല്ലുവിളക്കു വെച്ചു് കന്യക തിങ്കള്‍ നൊയമ്പു നേര്‍ന്നു
താലിമാല തീർക്കണ തട്ടാനു് കോടി കൊടുക്കണം
ഏലോം ഏലേലോം.....
(ചിങ്ങപ്പൂ.....)