ആളൊരുങ്ങി അരങ്ങൊരുങ്ങി
ആയിരം തേരൊരുങ്ങി
കാണുവാന്‍ കണിയുണരാനിതുവഴി വാ
കൊന്നപ്പൂഞ്ചോലകളില്‍ കുളിച്ചൊരുങ്ങീ..(2)
തുമ്പിക്കുരുന്നേ തുമ്പക്കുടത്തില്‍ തുള്ളിത്തുള്ളി വാ
ഒരുമണിത്തെന്നലില്‍ നീ ഇതിലേ വാ
(ആളൊരുങ്ങി....)
പൂവിറുത്തു കറിയും വെച്ച് പൂഴിമണ്‍ ചോറും വെച്ച്
വിരുന്നൊരുക്കാം വിളമ്പിത്തരാം
മാമാട്ടിക്കുട്ടിയമ്മേ മാമുണ്ണാനോടിവായോ
തേന്‍ കുമിളച്ചിറകുകളില്‍ പാറിവായോ
നാടുചുറ്റി നഗരം ചുറ്റി നടവഴിനാലുംചുറ്റി
ഏഴരപ്പൊന്നാനമേലേ എഴുന്നള്ളി വാ
(ആളൊരുങ്ങി...)
പൊന്നുരുക്കി പവനുരുക്കി
പണ്ടങ്ങള് പണിതൊരുക്കി
ചമഞ്ഞൊരുങ്ങാം പറന്നുവരൂ
കുമ്മാട്ടിക്കൂത്തുകാണാന്‍ കൂട്ടരോടൊത്തു വായോ
കുമ്മിയിടാം കുരവയിടാം ഓടിവായോ
നാടുചുറ്റി നഗരം ചുറ്റി നടവഴിനാലുംചുറ്റി
ഏഴരപ്പൊന്നാനമേലേ എഴുന്നള്ളി വാ
(ആളൊരുങ്ങി...)