ഇന്ദുകലാധരന്‍ തുടിയിലുണര്ത്തിയ
താളം അനന്തതാളം (ഇന്ദുകലാധരന്‍)
ആ താളത്തില്‍ ഒഴുകിവരുന്നൊരു
ശൈലജയല്ലോ നീ...
(ഇന്ദുകലാധരന്‍)
നിന് മിഴിവിടര്ന്നാല് വാസരമാകും
നിന് മുടിയഴിഞ്ഞാല് യാമിനിയാകും
നിന് ശാന്തഭാവം ശിശിരമാകും
നിന്റെ ശൃംഗാരം വസന്തമാകും
അനശ്വരമല്ലോ നിന് നടനം
അനുപമല്ലോ നിന് ചലനം
(ഇന്ദുകലാധരന്‍)
നിന് മൃദുസ്മേരം കൌമുദിയാകും
നിന് വിരല്‍ത്തുമ്പില്‍ മാരിവില്‍ പൂക്കും
നിന് രൌദ്രഭാവം ഗ്രീഷ്മമാകും
നിന് കരുണങ്ങള് വര്‍ഷവുമാകും
പുലരണമെന്നും ഈ മഹിയില്‍
നിന് നടനത്താലൊരു സ്വര്‍ഗ്ഗം
(ഇന്ദുകലാധരന്‍)