Enre nenyajile

എന്റെ നെഞ്ചിലെ
Work
Year
Language

എന്റെ നെഞ്ചിലെ ചൂടില്‍
ഇന്നൊരു സുന്ദരസ്വപ്നത്തിന്‍ ശവദാഹം
കണ്മണീ ഞാന്‍ രാപ്പകല്‍ കണ്ടുവന്ന
കനകസ്വപ്നത്തിന്‍ ശവദാഹം (എന്റെ നെഞ്ചിലെ)

കണ്ണീരിന്‍ കാട്ടരുവിക്കരയില്‍ അടുക്കിയ
ചന്ദന വിറകിന്റെ ചിതയില്‍
ഏകനായ് ഞാന്‍ ചുമന്നിറക്കി വെച്ചു - എന്റെ
മോഹനസ്വപ്നത്തിന്‍ ശവമഞ്ചം - ശവമഞ്ചം
(എന്റെ നെഞ്ചിലെ)

നീലാകാശത്തില്‍ പാതിരാത്താരകള്‍
നാലഞ്ചു കൈത്തിരി കൊളുത്തി
കറുത്ത ചക്രവാളം വീര്‍പ്പടക്കി - പൊട്ടി-
ക്കരഞ്ഞു രാക്കിളി മാത്രം - രാക്കിളി മാത്രം
(എന്റെ നെഞ്ചിലെ)

ĕnṟĕ nĕñjilĕ sūḍil
innŏru sundarasvapnattin śavadāhaṁ
kaṇmaṇī ñān rāppagal kaṇḍuvanna
kanagasvapnattin śavadāhaṁ (ĕnṟĕ nĕñjilĕ)

kaṇṇīrin kāṭṭaruvikkarayil aḍukkiya
sandana viṟaginṟĕ sidayil
eganāy ñān sumanniṟakki vĕccu - ĕnṟĕ
mohanasvapnattin śavamañjaṁ - śavamañjaṁ
(ĕnṟĕ nĕñjilĕ)

nīlāgāśattil pādirāttāragaḽ
nālañju kaittiri kŏḽutti
kaṟutta sakravāḽaṁ vīrppaḍakki - pŏṭṭi-
kkaraññu rākkiḽi mātraṁ - rākkiḽi mātraṁ
(ĕnṟĕ nĕñjilĕ)