എന്റെ മൗനരാഗമിന്നു നീയറിഞ്ഞുവോ
തെളിഞ്ഞുവോ വിണ്ണിലമ്പിളി
എന്‍റെ മോഹജാലകങ്ങള്‍ നീ തുറന്നുവോ
ഉണര്‍ന്നുവോ പാതിരാക്കിളി
നിറമേഴും വിരിയുംപോല്‍ കണിയായണി-
ഞ്ഞൊരുങ്ങി വന്ന പൊന്‍തിടമ്പു നീ
(എന്‍റെ...)
കാണാന്‍ കൊതിയ്ക്കുന്ന മാത്രയില്‍, എന്‍റെ
കണ്ണില്‍ തിളങ്ങുന്നു നിന്‍ മുഖം
കാലങ്ങളീ പുഷ്പവീഥിയില്‍ മലര്‍-
ത്താലങ്ങളേന്തുന്നു പിന്നെയും
കൂടറിയാതെന്‍ ജീവനിലേതോ
കുയിലണയുന്നു, തേന്‍ ചൊരിയുന്നു
ഇണയുടെ ചിറകിനു തണലിനി നീ മാത്രം
(എന്‍റെ...)
ആരാമസന്ധ്യകള്‍ വന്നുവോ, നിറം-
പോരാതെ നിന്നോടു ചേര്‍ന്നുവോ
ഗന്ധര്‍വ്വദാഹങ്ങള്‍ വന്നു നിന്‍ പ്രേമ-
ഹിന്ദോളം കാതോര്‍ത്തു നിന്നുവോ
സാഗരഗീതം ജീവിതമോഹം
തീരമിതെന്നും കേള്‍ക്കുകയല്ലോ
പിറവിയിലിനിയൊരു തുണയതു നീ മാത്രം
(എന്‍റെ...)