Enre kayyil poottiri

എന്റെ കയ്യില്‍ പൂത്തിരി
Work
Year
Language

എന്റെകയ്യില്‍ പൂത്തിരി
നിന്റെ കയ്യില്‍ പൂത്തിരി
എന്നും പൊട്ടിച്ചിരിക്കുന്ന വിഷുപ്പുലരി
പുലരിക്കു പൊന്‍പണം കൈനീട്ടം ഈ
പുഞ്ചിരിയ്ക്കു പുഞ്ചിരി കൈനീട്ടം

വെള്ളരിപ്പൂവിനും അവള്‍ പെറ്റ കുഞ്ഞിനും
വെള്ളിമത്താപ്പു നല്‍കും വിഷുപ്പുലരി
നിന്നെ കണികണ്ടു കണ്ണുതുറന്നൊരീ
കണ്ണനൊരു കൊരവപ്പൂ തന്നേ പോ
തുകിലുണര്‍ത്തമ്മിണീ തുകിലുണര്‍ത്ത്
തുള്ളാട്ടം തുള്ളീ തുകിലുണര്‍ത്ത്

അച്ഛനുമമ്മയും കവിളത്തു ചാര്‍ത്തിയ
കൊച്ചുകൊച്ചുമ്മകള്‍തന്‍ മധുരവുമായ്
മുറ്റത്തു പിഞ്ചുകാല്‍ പൂവിടും തങ്കമേ
ചിറ്റയ്ക്കൊരു കൈനീട്ടം തന്നേ പോ
തുകിലുണര്‍ത്തമ്മിണീ തുകിലുണര്‍ത്ത്
തുള്ളാട്ടം തുള്ളീ തുകിലുണര്‍ത്ത്

ĕnṟĕgayyil pūttiri
ninṟĕ kayyil pūttiri
ĕnnuṁ pŏṭṭiccirikkunna viṣuppulari
pularikku pŏnpaṇaṁ kainīṭṭaṁ ī
puñjiriykku puñjiri kainīṭṭaṁ

vĕḽḽarippūvinuṁ avaḽ pĕṭra kuññinuṁ
vĕḽḽimattāppu nalguṁ viṣuppulari
ninnĕ kaṇigaṇḍu kaṇṇuduṟannŏrī
kaṇṇanŏru kŏravappū tanne po
tugiluṇarttammiṇī tugiluṇartt
tuḽḽāṭṭaṁ tuḽḽī tugiluṇartt

acchanumammayuṁ kaviḽattu sārttiya
kŏccugŏccummagaḽtan madhuravumāy
muṭrattu piñjugāl pūviḍuṁ taṅgame
siṭraykkŏru kainīṭṭaṁ tanne po
tugiluṇarttammiṇī tugiluṇartt
tuḽḽāṭṭaṁ tuḽḽī tugiluṇartt