Ennunnikkannaa

എന്നുണ്ണിക്കണ്ണാ
Year
Language

എന്നുണ്ണിക്കണ്ണാ പൊന്നുണ്ണിക്കണ്ണാ
എന്നോടെന്തേ പിണക്കമാണോ
പാല്‍ചോറ് വേണ്ടേ പായസം വേണ്ടേ
പാലും പഴവും നിനക്ക് വേണ്ടേ
(എന്നുണ്ണിക്കണ്ണാ)

ഇന്നെന്തേ കണ്ണാ വിശപ്പില്ലെന്നോ
തൂവെണ്ണ എങ്ങാനും കട്ടു തിന്നോ
ഗോകുലം തന്നിലെ ഗോപികമാരുടെ
പാല്‍ക്കുടം മോന്തി വയര്‍ നിറച്ചോ
നീ പാല്‍ക്കുടം മോന്തി വയര്‍ നിറച്ചോ
(എന്നുണ്ണിക്കണ്ണാ)

കണ്ണനെ പോലെ ഞാന്‍ ഉണ്ണിയല്ലേ ഈ
കണ്ണീരു കണ്ടാല്‍ കനിയുകില്ലേ
നൈവേദ്യം ഉണ്ണാഞ്ഞാല്‍ അച്ഛന്‍ വരുമ്പോള്‍
ഇന്നെനിക്കേറെ തല്ലു കൊള്ളും , കണ്ണാ..
ഇന്നെനിക്കേറെ തല്ലു കൊള്ളും
(എന്നുണ്ണിക്കണ്ണാ)

ĕnnuṇṇikkaṇṇā pŏnnuṇṇikkaṇṇā
ĕnnoḍĕnde piṇakkamāṇo
pālsoṟ veṇḍe pāyasaṁ veṇḍe
pāluṁ paḻavuṁ ninakk veṇḍe
(ĕnnuṇṇikkaṇṇā)

innĕnde kaṇṇā viśappillĕnno
tūvĕṇṇa ĕṅṅānuṁ kaṭṭu tinno
gogulaṁ tannilĕ gobigamāruḍĕ
pālkkuḍaṁ mondi vayar niṟacco
nī pālkkuḍaṁ mondi vayar niṟacco
(ĕnnuṇṇikkaṇṇā)

kaṇṇanĕ polĕ ñān uṇṇiyalle ī
kaṇṇīru kaṇḍāl kaniyugille
naivedyaṁ uṇṇāññāl acchan varumboḽ
innĕnikkeṟĕ tallu kŏḽḽuṁ , kaṇṇā..
innĕnikkeṟĕ tallu kŏḽḽuṁ
(ĕnnuṇṇikkaṇṇā)