Ennuninnennu ninnee

എങ്ങുനിന്നെങ്ങു നിന്നീ
Year
Language

എങ്ങുനിന്നെങ്ങുനിന്നീ സുഗന്ധം എന്നേത്തിരഞ്ഞെത്തുമീസുഗന്ധം (3)

ജന്മാന്തരങ്ങളില്‍ നിന്നോ ഏതു നന്ദനോദ്യാനത്തില്‍ നിന്നോ (2)
എങ്ങോ വിരിഞ്ഞോരു പൂവില്‍ നിന്നോ പൂവിന്‍റെയോമല്‍ക്കിനാവില്‍ നിന്നോ
ഈ നറും സൗരഭ്യം വന്നു ഈറന്‍ നിലാവില്‍ വന്നു
എങ്ങുനിന്നെങ്ങുനിന്നീ സുഗന്ധം എന്നേത്തിരഞ്ഞെത്തുമീസുഗന്ധം

അജ്ഞാത ശോകങ്ങള്‍ നീളേ പൂക്കും ആത്മാവിന്‍ നിശ്വാസമെന്നോ
കാണാത്ത കാനന കന്യകേ നിന്‍ പ്രേമത്തിന്‍ ദൂതുമായി ഈ വഴിയേ
ഈ മധു സൗരഭം വന്നു ഈ കുളിര്‍ കാറ്റില്‍ വന്നു
എങ്ങുനിന്നെങ്ങുനിന്നീ സുഗന്ധം എന്നേത്തിരഞ്ഞെത്തുമീസുഗന്ധം

ĕṅṅuninnĕṅṅuninnī sugandhaṁ ĕnnettiraññĕttumīsugandhaṁ (3)

janmāndaraṅṅaḽil ninno edu nandanodyānattil ninno (2)
ĕṅṅo viriññoru pūvil ninno pūvinṟĕyomalkkināvil ninno
ī naṟuṁ saurabhyaṁ vannu īṟan nilāvil vannu
ĕṅṅuninnĕṅṅuninnī sugandhaṁ ĕnnettiraññĕttumīsugandhaṁ

ajñāda śogaṅṅaḽ nīḽe pūkkuṁ ātmāvin niśvāsamĕnno
kāṇātta kānana kanyage nin premattin dūdumāyi ī vaḻiye
ī madhu saurabhaṁ vannu ī kuḽir kāṭril vannu
ĕṅṅuninnĕṅṅuninnī sugandhaṁ ĕnnettiraññĕttumīsugandhaṁ