കൂടുവെടിഞ്ഞോ കുയിലേ നീ
ദൂരെ മറഞ്ഞോ നിഴലേ നീ
തപസ്സിരിക്കും നിന്റെയിണയെ
കനലിലെറിഞ്ഞോ നീ ഓ...
(കൂട്...)
വരണമാലിക വിധിയുടെ കൈയ്യില്‍
മരണമാലികയാണോ?
വിണ്ണൊളി വിതറും മധുരസ്വപ്നം
വെണ്ണീറായെന്നോ?
മിഴിനീര്‍ മായ്ക്കാന്‍ കദനം തീര്‍ക്കാന്‍
നീയെവിടെ, നിന്‍ നിഴലെവിടെ?
(കൂട്...)
കരളിലെരിയും തിരിയുടെ നാളം
പൊലിഞ്ഞു കൂരിരുളായ്...
കതിരൊളി വീശിയ പരിണയമോഹം
കണ്ണീര്‍ക്കടലായി...
ഇണയായ് വാഴാന്‍ തുണയായ് നില്ക്കാന്‍
നീയെവിടെ, നിന്‍ തണലെവിടെ?
(കൂട്...)