Ennumennum

എങ്ങുമെങ്ങും
Year
Language

എങ്ങുമെങ്ങും നിറയും വെളിച്ചമേ
എന്‍ കരളില്‍ കുടിയിരിക്കേണമേ
എന്‍റെ പാദം ഇടറാതിരിക്കുവാന്‍
എന്നുമെന്നില്‍ ദയചൊരിയേണമേ.

പൂവിലൂറുന്ന പുഞ്ചിരി നീയല്ലോ
പുസ്തകംതരും ജ്ഞാനവും നീയല്ലോ...
പുല്ലുമാടവും പൂമണിമേടയും
തുല്യമായ്‌ തൊഴും ശക്തിയും നീയല്ലോ

എങ്ങുമെങ്ങും നിറയും വെളിച്ചമേ
എന്‍ കരളില്‍ കുടിയിരിക്കേണമേ
എന്‍റെ പാദം ഇടറാതിരിക്കുവാന്‍
എന്നുമെന്നില്‍ ദയചൊരിയേണമേ

എങ്ങുമെങ്ങും നിറയും വെളിച്ചമേ
എന്‍മനസ്സില്‍ നീ ശാന്തിയാകേണമേ
എന്‍റെ പാദം ഇടറാതിരിക്കുവാന്‍
എന്നുമെന്നില്‍ ദയചൊരിയേണമേ.

കൃഷ്ണനില്‍ കണ്ട ഭക്തവാല്‍സല്യവും
ബുദ്ധദേവന്‍റെ കാരുണ്യശീലവും
ക്രിസ്തുവിന്‍ ത്യാഗബുദ്ധിയും സ്നേഹവും
ബാപ്പുജിതന്‍ അഹിംസയും നീയല്ലോ

എങ്ങുമെങ്ങും നിറയും വെളിച്ചമേ
എന്‍ കരളില്‍ കുടിയിരിക്കേണമേ
എന്‍റെ പാദം ഇടറാതിരിക്കുവാന്‍
എന്നുമെന്നില്‍ ദയചൊരിയേണമേ.

ĕṅṅumĕṅṅuṁ niṟayuṁ vĕḽiccame
ĕn karaḽil kuḍiyirikkeṇame
ĕnṟĕ pādaṁ iḍaṟādirikkuvān
ĕnnumĕnnil dayasŏriyeṇame.

pūvilūṟunna puñjiri nīyallo
pustagaṁtaruṁ jñānavuṁ nīyallo...
pullumāḍavuṁ pūmaṇimeḍayuṁ
tulyamāy‌ tŏḻuṁ śaktiyuṁ nīyallo

ĕṅṅumĕṅṅuṁ niṟayuṁ vĕḽiccame
ĕn karaḽil kuḍiyirikkeṇame
ĕnṟĕ pādaṁ iḍaṟādirikkuvān
ĕnnumĕnnil dayasŏriyeṇame

ĕṅṅumĕṅṅuṁ niṟayuṁ vĕḽiccame
ĕnmanassil nī śāndiyāgeṇame
ĕnṟĕ pādaṁ iḍaṟādirikkuvān
ĕnnumĕnnil dayasŏriyeṇame.

kṛṣṇanil kaṇḍa bhaktavālsalyavuṁ
buddhadevanṟĕ kāruṇyaśīlavuṁ
kristuvin dyāgabuddhiyuṁ snehavuṁ
bāppujidan ahiṁsayuṁ nīyallo

ĕṅṅumĕṅṅuṁ niṟayuṁ vĕḽiccame
ĕn karaḽil kuḍiyirikkeṇame
ĕnṟĕ pādaṁ iḍaṟādirikkuvān
ĕnnumĕnnil dayasŏriyeṇame.