Ennum varum

എന്നും വരും
Work
Year
Language

എന്നുവരും നീ എന്നുവരും നീ
എന്റെ നിലാപ്പന്തലില്‍ വെറുതേ
എന്റെ കിനാപ്പന്തലില്‍
വെറുതേ കാണാന്‍ വെറുതേ യിരിക്കാന്‍
വെറുതേ വെറുതേ ചിരിക്കാന്‍ തമ്മില്‍
വെറുതേ വെറുതേ മിണ്ടാന്‍

നീയില്ലെങ്കില്‍ നീവരില്ലെങ്കില്‍
എന്തിനെന്‍ കരളില്‍ സ്നേഹം വെറുതേ
എന്തിനെന്‍ നെഞ്ചില്‍ മോഹം
മണമായ് നീയെന്‍ മനസ്സിലില്ലാതെ
എന്തിനു പൂവിന്‍ ചന്തം വെറുതേ
എന്തിനു രാവിന്‍ ചന്തം
എന്നുവരും നീ എന്നുവരും നീ......

ഓര്‍മ്മയിലെന്നും ഓമനിപ്പൂഞാന്‍
തമ്മില്‍ കണ്ടനിമിഷം നമ്മള്‍
ആദ്യം കണ്ട നിമിഷം
ഓരോ നോക്കിലും ഓരോ വാക്കിലും
അര്‍ത്ഥം തോന്നിയ നിമിഷം ആയിരം
അര്‍ത്ഥം തോന്നിയ നിമിഷം
എന്നുവരും നീ എന്നുവരും നീ......

ĕnnuvaruṁ nī ĕnnuvaruṁ nī
ĕnṟĕ nilāppandalil vĕṟude
ĕnṟĕ kināppandalil
vĕṟude kāṇān vĕṟude yirikkān
vĕṟude vĕṟude sirikkān dammil
vĕṟude vĕṟude miṇḍān

nīyillĕṅgil nīvarillĕṅgil
ĕndinĕn karaḽil snehaṁ vĕṟude
ĕndinĕn nĕñjil mohaṁ
maṇamāy nīyĕn manassilillādĕ
ĕndinu pūvin sandaṁ vĕṟude
ĕndinu rāvin sandaṁ
ĕnnuvaruṁ nī ĕnnuvaruṁ nī......

ormmayilĕnnuṁ omanippūñān
tammil kaṇḍanimiṣaṁ nammaḽ
ādyaṁ kaṇḍa nimiṣaṁ
oro nokkiluṁ oro vākkiluṁ
artthaṁ tonniya nimiṣaṁ āyiraṁ
artthaṁ tonniya nimiṣaṁ
ĕnnuvaruṁ nī ĕnnuvaruṁ nī......