Ennum pondaaram

എങ്ങും പൊന്‍താരം
Work
Year
Language

എങ്ങും പൊന്‍താരം വിരിയും ഏഴാം പൂമാനം
മഴവില്ലണി കിങ്ങിണി കാവടിയാടും അരുമപ്പൂവാടം‍‌
ഒഹൊഹോ അഴകിന്‍ കൂടാരം
കതിര്‍മണിത്തിരകള്‍ ഇളകും കസവണിപ്പുഴയില്‍ (2)
മെല്ലെ തെയ്യം തുള്ളി വരും ചന്തം ചിന്തി വരും
ചന്ദനപ്പൊന്നലയില്‍ ആയിരം ചുണ്ടന്‍ വള്ളം നിരകള്‍
(എങ്ങും പൊന്‍താരം)

ഹൊയ്യര ഹൊയ്യര ഹൊയ്യാരേ
ഹൊയ്യരെ ഹൊയ്യരെ ഹൊയ്യാ
ഹൊയ്യര ഹൊയ്യര ഹൊയ്യാരേ
ഹൊയ്യരെ ഹൊയ്യരെ ഹൊയ്യാ (2)

വെള്ളിമണലോരം തുള്ളിവരും കാറ്റില്‍
കളിചിരി തന്‍ മണി മുഴങ്ങും സുന്ദര ശീതള സന്ധ്യയില്‍
ഉല്ലാസ സംഗീതം ഉന്മാദം ഈ ഗീതം
ഒരു പൂങ്കുയില്‍ ചെങ്കുയില്‍ പാടും ജാലം
നൃത്തമിട്ടു വരും മുത്തം കിള്ളിത്തരും
തക്കിളി ചുറ്റുന്ന ഇക്കിളിപെണ്ണായി തേനല വീശും
ഒഹൊഹോ രാക്കിളി പാടി
(എങ്ങും പൊന്‍താരം)

വര്‍ണ്ണക്കുട നീട്ടി വിണ്ണിന്‍ രഥം നീങ്ങി
കനവുണരും കഥ പറയാം അമ്പിളി വെട്ടത്തു കൂടിടാം
കാലം കടന്നാലും നമ്മള്‍ പിരിഞ്ഞാലും
ഒരു പൂ വിരി താരയില്‍ ഒന്നു ചേരാം
നൃത്തമിട്ടു വരും മുത്തം കിള്ളിത്തരും
മുത്തു വിതറുന്ന പുത്തന്‍ നിലാവിന്റെ ഓളങ്ങള്‍ പോലെ
ഒഹൊഹോ ഓര്‍മ്മകള്‍ പാടാം
(എങ്ങും പൊന്‍താരം)

ĕṅṅuṁ pŏndāraṁ viriyuṁ eḻāṁ pūmānaṁ
maḻavillaṇi kiṅṅiṇi kāvaḍiyāḍuṁ arumappūvāḍaṁ‌
ŏhŏho aḻagin kūḍāraṁ
kadirmaṇittiragaḽ iḽaguṁ kasavaṇippuḻayil (2)
mĕllĕ tĕyyaṁ tuḽḽi varuṁ sandaṁ sindi varuṁ
sandanappŏnnalayil āyiraṁ suṇḍan vaḽḽaṁ niragaḽ
(ĕṅṅuṁ pŏndāraṁ)

hŏyyara hŏyyara hŏyyāre
hŏyyarĕ hŏyyarĕ hŏyyā
hŏyyara hŏyyara hŏyyāre
hŏyyarĕ hŏyyarĕ hŏyyā (2)

vĕḽḽimaṇaloraṁ tuḽḽivaruṁ kāṭril
kaḽisiri tan maṇi muḻaṅṅuṁ sundara śīdaḽa sandhyayil
ullāsa saṁgīdaṁ unmādaṁ ī gīdaṁ
ŏru pūṅguyil sĕṅguyil pāḍuṁ jālaṁ
nṛttamiṭṭu varuṁ muttaṁ kiḽḽittaruṁ
takkiḽi suṭrunna ikkiḽibĕṇṇāyi tenala vīśuṁ
ŏhŏho rākkiḽi pāḍi
(ĕṅṅuṁ pŏndāraṁ)

varṇṇakkuḍa nīṭṭi viṇṇin rathaṁ nīṅṅi
kanavuṇaruṁ katha paṟayāṁ ambiḽi vĕṭṭattu kūḍiḍāṁ
kālaṁ kaḍannāluṁ nammaḽ piriññāluṁ
ŏru pū viri tārayil ŏnnu serāṁ
nṛttamiṭṭu varuṁ muttaṁ kiḽḽittaruṁ
muttu vidaṟunna puttan nilāvinṟĕ oḽaṅṅaḽ polĕ
ŏhŏho ormmagaḽ pāḍāṁ
(ĕṅṅuṁ pŏndāraṁ)