എന്നരികില്‍ എന്മടിയില് നീ സഖി വന്നീടു
എന്മിഴിയില്‍ എന്‍ ചൊടിയില്‍ നീ ഉരുവായീടു
നിലവാടാന് പോയീടാം അനുരാഗം തൂകീടാം
സരസം നുകരും ചെറു ഉന്മാദം
ഉരുവാകും പെണ്ണിന് നാണം
അഴകേറും കണ്ണിന്മേലെ
കൌമാരക്കാലം പോലെ വാ
മദനത്തേന് ചോരും നേരം
ഹൃദയത്താല്‍ രാഗം മൂളി
സഞ്ചാരം മെല്ലെ ചെയ്തിടാം
തനുവാകെ പൂത്തിടാം
പുതുപൂവില് തേനിടാം
മധുരം അമൃതം സുഖമുന്മാദം
കളവേറും ആണിന് പ്രേമം
ഇണയാകും പെണ്ണിന്മേലെ
താലോലം ആടിപ്പാടി വാ
അധരത്തിന് രാഗം മീട്ടി
സ്നേഹത്തിന് ഗീതംചൊല്ലി
രോമാഞ്ചം മെല്ലെ ചൊല്ലിടാം
മനമാകെ തൂകിടും
മധുവുണ്ണാന്‍ പോയിടാം
ശലഭം പൊതിയും പുതുപൂവാകാം