Ennuboy ennuboy

എങ്ങുപോയ്‌ എങ്ങുപോയ്‌
Year
Language

എങ്ങുപോയ് എങ്ങുപോയ് ഇത്രയും നാളു നീ
ഞങ്ങള്‍ അറിയാതൊളിച്ചിരുന്നു...
നിന്നെ പുണരുവാന്‍... ചക്രവാളങ്ങളെ...
നിന്നെ പുണരുവാന്‍ ചക്രവാളങ്ങളെ
പിന്നിട്ടു വന്നതാണീ സ്വര്‍ഗ്ഗസീമയില്‍..
എങ്ങുപോയ് എങ്ങുപോയ് ഇത്രയും നാളു നീ
ഞങ്ങള്‍ അറിയാതൊളിച്ചിരുന്നു...

ആ...ആ..ആ...
പുലരിയില്‍ നിന്‍ ചിരി പനിനീര്‍ക്കണങ്ങളാം
ദലമര്‍മ്മരം കേട്ടു ഞാനുണര്‍ന്നു
ഉഴറും മനസ്സുമായ് ഞാനോടിവന്നപ്പോള്‍
അഴകേ മറഞ്ഞു നീ ആദിത്യരശ്മിയില്‍

എങ്ങുപോയ് എങ്ങുപോയ് ഇത്രയും നാളു നീ
ഞങ്ങള്‍ അറിയാതൊളിച്ചിരുന്നു...

ആ..ആ..ആ.....
അന്തിമേഘങ്ങള്‍തന്‍ വര്‍ണ്ണജാലം
ആതിരരാത്രിതന്‍ ചന്ദ്രികച്ചാര്‍ത്തിലും
(അന്തിമേഘങ്ങള്‍തന്‍.....)
നീ വന്നു മിന്നിപ്പൊലിഞ്ഞു പോയെന്നാലും
നിന്‍ സ്നേഹപാശത്താല്‍ ബന്ധിതന്‍ ഞങ്ങള്‍

എങ്ങുപോയ് എങ്ങുപോയ് ഇത്രയും നാളു നീ
ഞങ്ങള്‍ അറിയാതൊളിച്ചിരുന്നു...
നിന്നെ പുണരുവാന്‍ ചക്രവാളങ്ങളെ
പിന്നിട്ടു വന്നതാണീ സ്വര്‍ഗ്ഗസീമയില്‍..
എങ്ങുപോയ് എങ്ങുപോയ് ഇത്രയും നാളു നീ
ഞങ്ങള്‍ അറിയാതൊളിച്ചിരുന്നു...

ĕṅṅuboy ĕṅṅuboy itrayuṁ nāḽu nī
ñaṅṅaḽ aṟiyādŏḽiccirunnu...
ninnĕ puṇaruvān... sakravāḽaṅṅaḽĕ...
ninnĕ puṇaruvān sakravāḽaṅṅaḽĕ
pinniṭṭu vannadāṇī svarggasīmayil..
ĕṅṅuboy ĕṅṅuboy itrayuṁ nāḽu nī
ñaṅṅaḽ aṟiyādŏḽiccirunnu...

ā...ā..ā...
pulariyil nin siri paninīrkkaṇaṅṅaḽāṁ
dalamarmmaraṁ keṭṭu ñānuṇarnnu
uḻaṟuṁ manassumāy ñānoḍivannappoḽ
aḻage maṟaññu nī ādityaraśmiyil

ĕṅṅuboy ĕṅṅuboy itrayuṁ nāḽu nī
ñaṅṅaḽ aṟiyādŏḽiccirunnu...

ā..ā..ā.....
andimeghaṅṅaḽtan varṇṇajālaṁ
ādirarātridan sandrigaccārttiluṁ
(andimeghaṅṅaḽtan.....)
nī vannu minnippŏliññu poyĕnnāluṁ
nin snehabāśattāl bandhidan ñaṅṅaḽ

ĕṅṅuboy ĕṅṅuboy itrayuṁ nāḽu nī
ñaṅṅaḽ aṟiyādŏḽiccirunnu...
ninnĕ puṇaruvān sakravāḽaṅṅaḽĕ
pinniṭṭu vannadāṇī svarggasīmayil..
ĕṅṅuboy ĕṅṅuboy itrayuṁ nāḽu nī
ñaṅṅaḽ aṟiyādŏḽiccirunnu...