Ennu mudal ennu mudal

എന്നു മുതല്‍ എന്നു മുതല്‍
Work
Year
Language

എന്നു മുതല്‍ എന്നു മുതല്‍ ഇന്നുവരും നീയെന്ന്
എന്‍ കണ്ണ് രണ്ടും കൊതിച്ചിരുന്നു
എന്തെല്ലാം പറയുവാന്‍ എന്തെല്ലാം അറിയുവാന്‍
എന്‍ ചിത്തം നൊന്തു തുടിച്ചിരുന്നു
(എന്നു മുതല്‍)

പൊന്നോണപ്പാട്ടുകള്‍ പൊങ്ങിടുന്ന രാവില്‍
പൂവിളക്കു കത്തിക്കും കാര്‍ത്തികയ്ക്കു കാവില്‍(2)
പൊന്നിലഞ്ഞിപ്പൂവുതിരും ആതിരനിലാവില്‍
പോന്നതില്ല നീയെന്റെ ജീവിതേശ്വരാ
(എന്നു മുതല്‍)

മോഹിച്ചു മോഹിച്ചു മോഹങ്ങള്‍ കൊണ്ടു ഞാന്‍
പ്രേമത്തിന്‍ പൂമാല കോർത്തു
വാടാത്ത മാല്യമിതു നിന്‍ കഴുത്തില്‍ അണിയുവാന്‍
ഓടിയണഞ്ഞു ഞാന്‍ നിന്നരികെ
തട്ടിക്കളഞ്ഞു നീ...പൊട്ടിച്ചെറിഞ്ഞു നീ..
തറയിലിട്ടു കഷ്ടം ചവിട്ടിച്ചതച്ചു നീ

ĕnnu mudal ĕnnu mudal innuvaruṁ nīyĕnn
ĕn kaṇṇ raṇḍuṁ kŏdiccirunnu
ĕndĕllāṁ paṟayuvān ĕndĕllāṁ aṟiyuvān
ĕn sittaṁ nŏndu tuḍiccirunnu
(ĕnnu mudal)

pŏnnoṇappāṭṭugaḽ pŏṅṅiḍunna rāvil
pūviḽakku kattikkuṁ kārttigaykku kāvil(2)
pŏnnilaññippūvudiruṁ ādiranilāvil
ponnadilla nīyĕnṟĕ jīvideśvarā
(ĕnnu mudal)

mohiccu mohiccu mohaṅṅaḽ kŏṇḍu ñān
premattin pūmāla korttu
vāḍātta mālyamidu nin kaḻuttil aṇiyuvān
oḍiyaṇaññu ñān ninnarigĕ
taṭṭikkaḽaññu nī...pŏṭṭiccĕṟiññu nī..
taṟayiliṭṭu kaṣṭaṁ saviṭṭiccadaccu nī