സ്വർണ്ണമേഘമേ താഴേവന്നു് പട്ടുമെത്തകള്‍ നീർത്തു്
ചന്ദ്രബിംബമേ താഴേവന്നു് സ്വപ്നചന്ദനം ചാർത്തു്
മുഹൂര്‍ത്തം...മുഹൂര്‍ത്തം...ഇതു താലിചാര്‍ത്തും മുഹൂര്‍ത്തം...(2)
സ്വർണ്ണമേഘമേ....മോഹതാരമേ...
മോഹതാരമേ.. താഴേവന്നു് മുത്തുമാലകള്‍ കോർക്കു്
നാണമെന്തിനു് വേളിപ്പെണ്ണേ നല്ലനേരമീ നേരം.....
ഇവൾക്കുടുക്കാനൊരു പട്ടു തരുമോ
ഇവൾക്കണിയാനൊരു പൊട്ടു തരുമോ ...
പൊന്നും പൂവും തരുമോ...(ഇവൾക്കുടുക്കാനൊരു....)
അഴകുള്ള പെണ്ണല്ലേ...ഇവനുള്ള സ്വത്തല്ലേ
ഒരു നൂറു വര്‍ഷങ്ങള്‍ വാഴേണ്ടതല്ലേ....
അനുരാഗസാഫല്യമിനിയല്ലയോ....
സ്വർണ്ണമേഘമേ താഴേവന്നു് പട്ടുമെത്തകള്‍ നീർത്തു്
ചന്ദ്രബിംബമേ താഴേവന്നു് സ്വപ്നചന്ദനം ചാർത്തു്.....
മണിയറയില്‍ നീയെന്നണയും
ഇവനായ് നീ അന്നെന്തു പകരും
എല്ലാം...എല്ലാം...പറയൂ...(മണിയറയില്‍ ..)
ചിറകുള്ള കനവില്‍ നീ ഉയരങ്ങള്‍ തേടില്ലേ...
നിനവിന്റെ സാമ്രാജ്യം നിനക്കുള്ളതല്ലേ..
നിനക്കുള്ളതെല്ലാം ഇന്നിവനല്ലയോ....
സ്വർണ്ണമേഘമേ താഴേവന്നു് പട്ടുമെത്തകള്‍ നീർത്തു്
ചന്ദ്രബിംബമേ താഴേവന്നു് സ്വപ്നചന്ദനം ചാർത്തു്.....